ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നൊരു മാരക രോഗം ലോകം മുഴുവൻ വ്യാധി പടർത്തി അതിനെ തടയാൻ മാർഗമില്ല ലോകം മുഴുവൻ ഞെട്ടിവിറച്ചു ആധികൾ വ്യാധികൾ പലവിധമായി മാനവരാകെ പരവശരായി ഡോക്ടറും രോഗിയുമൊരു പോലങ്ങനെ കൊറോണ മുന്നിൽ പരിഭ്രാന്തിയിലായ് സോപ്പും വെള്ളവുമല്ലാതിതി നൊരു പരിഹാരവുമത് പോവതിനില്ല എങ്കിലും മാളോരെ കേട്ടുകൊൾക കാലും കൈയ്യും കഴുകി യതിഥിയെ സ്വീകരിക്കുന്നൊരു തനത് സംസ്ക്കാരം

ഹസ്തദാനമല്ല നമസ്ക്കാരമല്ലോ

ആർഷ ഭാരതത്തിൻ തനത് സംസ്ക്കാരം അതൊന്നുമില്ലാതെ വന്നതിൻ ഫലമായി വന്നുേ ചേർന്നതാണി കൊറോണ എന്നതും ഇതിലേക്കെല്ലാം മടങ്ങുവാൻ നമ്മേ ഓർമ്മിപ്പിച്ചതീ കൊറോണ യല്ലോ കേരളത്തിൻമുന്നിൽ തോറ്റു പോകും നീ അത്രമേൽ സംസ്ക്കാര സമ്പന്നരായ കേരളീയർ മുന്നിൽ തോറ്റു പോകും നീ

ദേവിശ്രീ രാജേഷ്
8I എസ് എൻ ഡി പി ഏച്ച് എസ് എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
ഏറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത