Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുപിടിച്ചാൽ
അസ്സംബ്ലി കഴിഞ്ഞ് എല്ലാ കുട്ടികളും ക്ലാസ്സുകളിലേക്ക് പോയി. നാലാം ക്ലാസ്സിലാണ് അമ്മുവും മിന്നുവും പഠിക്കുന്നത്. മിന്നു നോക്കുമ്പോൾ അമ്മു നന്നായി ചുമയ്ക്കുന്നുണ്ട്. അസ്സംബ്ലി സമയത്തും ചുമയുണ്ടായിരുന്നു. അവൾക്ക് സങ്കടം തോന്നി. മിന്നു ക്ലാസ് ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചർ വന്നു നോക്കുമ്പോൾ അമ്മുവിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾത്തന്നെ ടീച്ചർ, അമ്മുവിന്റെ രക്ഷാകർത്താക്കളെ സ്കൂളിലേക്ക് വരുത്തി. താമസിയാതെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നടത്തുന്നതിനിടയിൽ ഡോക്ടർ വിശദമായി അന്വേഷിച്ചപ്പോഴാണ് അവരുടെ ഗ്രാമത്തിലെ ഒരു ഫാക്ടറിയെ കുറിച്ച് അറിഞ്ഞത്.
മിന്നു വിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ സർവേയിൽ നിന്ന് ശ്വസനസംബന്ധമായ രോഗങ്ങളുള്ള ധാരാളം പേർ ആ ഗ്രാമത്തിലുണ്ടെന്ന് മനസ്സിലായി. ഫാക്ടറി ജനവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്ന അപേക്ഷ ഫാക്ടറി മാനേജ് മെന്റിന് കുട്ടികൾ നൽകി. മാനേജ്മെന്റ് അവരുടെ ആവശ്യം അംഗീകരിച്ചില്ല. നാട്ടുകാർ ഒരുമിച്ചു നിന്നു സമരം ചെയ്തു. സർക്കാരിന് പരാതിയും നൽകി. ഫാക്ടറി ജനവാസമില്ലാത്ത മറ്റൊരിടത്തേക്ക് മാറ്റാൻ കോടതിവിധി വന്നു.
അമ്മുവിന്റെ രോഗം മാറി. അമ്മു സ്കൂളിലെത്തി. ഫാക്ടറി മാറ്റാൻ പ്രവർത്തനം തുടങ്ങി വച്ച മിന്നുവിനെ അഭിനന്ദിക്കുന്ന ചടങ്ങായിരുന്നു അന്ന്. നിറഞ്ഞ സദസ്സിൽ വച്ച് തന്റെ ഗ്രാമത്തെ മലിനീകരിച്ചിരുന്ന ഫാക്ടറി മാറ്റാൻ സഹായിച്ച മിന്നുവിനെ അഭിനന്ദിച്ചപ്പോൾ അവളുടെ കണ്ണിൽ സന്തോഷാശ്രുക്കൾ തുളുമ്പി നിന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|