22:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരുക്കിടാം ഭൂമിയെ | color=5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാമറിഞ്ഞില്ല ആ മഹാമാരി നമ്മെ
ബന്ധനത്തിലാക്കുമെന്ന്.
നാമറിഞ്ഞില്ല ബന്ധങ്ങളൊക്കെയും
ബന്ധനത്തിലാകുമെന്ന്.
ഭൂമിമാതാവിനെ വേദനിപ്പിച്ചിരുന്നെന്ന്
തന്നിലെ മുറിവിനെ ഉണക്കുകയാണ് ഭൂമി.
കൊറോണയാണ് മരണം സുനിശ്ചിതം,
എങ്കിലും പുനർചിന്തനത്തിന്
നമുക്കൊരവസരമാണിത്.
ഒരുക്കിടാം ഭൂമി മാതാവിനെ
മുറിവുകൾ ഉണക്കി.
നന്മയുടെ പുതുനാമ്പുകൾ വിതറി ഒരുക്കിടാം
നമുക്ക് നല്ലൊരു നാളേയ്ക്കായ് !