ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

മനുഷ്യരാശിയുടെ ഉൽപത്തിയോടുകൂടെതന്നെ ലോകം വിഭജിക്കപ്പെടുവാൻ തുടങ്ങി. ഊരുകൾ, നാടുകൾ, മഹാരാജ്യങ്ങൾ, ഭാഷകൾ, ജാതി, മതം ഇങ്ങനെ പ്രകൃതി എല്ലാത്തിനെയും നിയന്ത്രിച്ച് നിലനിന്ന് പോന്നു. ആഹാരശൃംഖല വഴി അത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി. സൃഷ്ടിയുടെ അമളി പോലെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു .അവൻ പ്രകൃതിയോടുമല്ലിട്ടു. സൃഷ്ടി ഏറ്റെടുത്തു. അവന്റെ സൃഷ്ടിയിൽ ജാതിയും മതവും ദൈവങ്ങളും ഉടലെടുത്തു. പ്രകൃതിപോലും പകച്ചുപോയി. പ്രകൃതിയുടെ ആഹാരശൃംഖലയ്ക്ക് പുറത്തുകടന്ന അവൻ പെറ്റുപെരുകി. ഫലമോ ! നാടും നഗരവും ആകാശവും കടലും മാലിന്യംകൊണ്ട് നിറഞ്ഞു. രോഗങ്ങളാൽ അവൻ പൊറുതിമുട്ടി. പ്രകൃതി അതിന്റെ ധർമ്മം തുടർന്നു. മനുഷ്യർ പകച്ചു നിൽക്കുന്നു. അവൻ അവന്റെ രാജ്യങ്ങളിൽ ഒതുങ്ങി. അവസാനം അവന്റെ വാസസ്ഥലത്തിന് പുറത്തിറങ്ങാൻ കഴിയാത്തവിധം തളയ്ക്കപ്പെട്ടു. ആകാശവും കടൽതീരവും തെളിഞ്ഞു. മനസ്സും…. മനസ്സു തെളിഞ്ഞ മനുഷ്യർ പരിസ്ഥിതിയിലേക്ക് നോക്കി, തന്റെ കൈകളിലേക്കും. അശുദ്ധമായ തന്റെ കൈകൾ മാറി മാറി കഴുകി കൊണ്ടിരുന്നു. ശുചിത്വം, രോഗപ്രതിരോധം… പഠിച്ച കാര്യങ്ങൾ നമ്മൾ മറക്കാതെ ഇരുന്നെങ്കിൽ, നമ്മുടെ സൃഷ്ടാവ് എന്ത് ആഗ്രഹിക്കുന്നു ,മനുഷ്യാ, നീ നിന്റെ മനസ്സ് വിശാലമാക്കൂ. ജാതിയുടെ ചുവരുകൾ മതത്തിന്റെ മതിലുകൾ എല്ലാം തകരട്ടെ. ലോകം നന്മകളാൽ നിറയട്ടെ. ഒരുപക്ഷെ പ്രകൃതിയുടെ കൈകളിൽ അമരാത്ത നമ്മെ തളയ്ക്കാൻ പ്രകൃതി തന്നെ കണ്ടെത്തിയ മാർഗ്ഗമാവാം ജാതിയും മതവും മനുഷ്യസൃഷ്ടിയായ ആൾദൈവങ്ങളും.

പ്രതിഭ സന്തോഷ്
9 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം