ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
ഇന്ന് നമ്മൾ ഒരു അതിജീവനത്തിനായി കാത്തിരിക്കുകയാണ്. മഹാ മാരിയായി നമ്മുടെ എല്ലാം ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന കൊറോണ വൈറസ് ഇന്ന് മനുഷ്യ വർഗത്തിന് ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുന്ന ഒരവസ്ഥയിലാണ്. പണത്തിനും, സുഖലോലുപതക്കുമായി നില നിന്ന മനുഷ്യൻ ഇന്ന് എവിടെ? പ്രായ വ്യത്യാസമില്ലാതെ ഇന്ന് ലോകം മുഴുവൻ മനുഷ്യൻ സ്വയം തീർത്ത തടവറയിലാണ്. ഇന്ന് എല്ലാ സംസ്ഥാനങ്ങളും, ജില്ലകളും ഒറ്റപ്പെട്ടു കിടക്കുന്നു. എല്ലാ ഇടങ്ങളിലും ആളൊഴിഞ്ഞിരിക്കുന്നു. ഇന്ന് മനുഷ്യരായ നമുക്ക് ഒരു കാര്യം ബോധ്യമായി.
മനുഷ്യൻ വിചാരിച്ചാൽ സാധിക്കാത്തതായി പ്രകൃതിയിൽ ഒന്നുണ്ട്. അതി സൂക്ഷ്മ കണമായ വൈറസ്. ഈ വൈറസ് ഇന്ന് ലോക സാമ്രാജ്യത്തെ മുഴുവൻ വിറപ്പിച്ചു നിർത്തി. ഈ മഹാ മാരിയിൽ നിന്ന് നമുക്ക് അതിജീവനം ആവശ്യമാണ്. നാം ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. സർക്കാർ പറഞ്ഞതുപോലെ അവനവന്റെ വീട്ടിൽ ഇരുന്ന് വീടെന്ന ലോകത്തെ സർഗ്ഗാത്മകമാക്കാം. കൈകൾ കോർക്കാതെ സാമൂഹിക അകലം പാലിച്ച് അകന്നിരുന്നാലും ഒറ്റപ്പെടാതിരിക്കാം - നമുക്ക് ഈ കൊറോണക്കാലം - ഈ ലോക്ക് ഡൗൺ കാലം -------
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- നെയ്യാറ്റിൻകര ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം