ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/നീന മോളും അമ്മയും
നീന മോളും അമ്മയും
നീന മോളും അമ്മയും നീന മോൾക്ക് ചെവി വേദന. അമ്മ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ റെഡി ആക്കി. അമ്മ രണ്ടു മാസ്ക് എടുത്തു ഒന്ന് അമ്മ ധരിച്ചു. ഒരെണ്ണം നീന മോളെയും ധരിപ്പിച്ചു. വഴിയിൽ കിടന്നു അവൾക്ക് ഒരു ചിത്രം കിട്ടി. അവൾ അതെടുത്തു. അപ്പോൾ അവളോട് അമ്മ അത് വെസ്റ്റ് ബോക്സിൽ കൊണ്ട് പോയി ഇടാൻ പറഞ്ഞു. എന്നിട്ട് അമ്മ അവിടെ ഉണ്ടായിരുന്ന വാഷിംഗ് ഏരിയയിൽ നിന്ന് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ പറഞ്ഞു.അപ്പോൾ നീന മോൾക്ക് ഒരു സംശയം എന്തിനാ അമ്മേ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാൻ പറഞ്ഞത് . അമ്മ പറഞ്ഞു : മോൾ കൊറോണയെ കുറിച്ച് കേട്ടിട്ടില്ലേ? കോവിഡ് 19 എന്ന കൊറോണ വൈറസ് മഹാമാരിയായി പടർന്നു പിടിച്ചിരിക്കുന്നു. കൊറോണയിൽ നിന്ന് രക്ഷ നേടാൻ നമ്മൾ ഓരോരുത്തരും നമ്മളെ കൊണ്ടാകുന്ന വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും, സാമൂഹിക അകലവും പാലിക്കണം. മാത്രമല്ല തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്കോ തൂവാലയോ കൊണ്ട് മുഖം മറയ്ക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു അല്ലാതെ പുറത്തു പോകാൻ പാടില്ല . പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വേണം വീട്ടിൽ പ്രവേശിക്കാൻ. അമ്മ പറഞ്ഞത് കേട്ട് നീന മോളും അവിടെ നിന്നവരും തല കുലുക്കി സമ്മതിച്ചു. ആദിൽ അത്തീഫ് . N.S
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ