സെന്റ് ജോൺ യു പി എസ് അഞ്ചാമട/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43264 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്



നമ്മുടെ നാട്

നമ്മുടെ നാടിനെ കാത്തിടേണം
വരും തലമുറയ്ക്കായ് നാമോരോരുത്തരും
വ്യക്തിശുചിത്വം പാലിക്കേണം
രോഗപ്രതിരോധം ലക്ഷ്യമാക്കേണം
പരിസരശുചിത്വം പ്രധാന ലക്ഷ്യം
ഒറ്റ കെട്ടായ് നാടിനെ കാക്കേണം നാം
പുതിയതായി വിരുന്ന് വന്ന കൊറോണയെ
തുരത്തിടാം നമ്മുക്ക് ഒറ്റകെട്ടായ്
നമ്മുടെ സുന്ദര കൊച്ചു കേരളം
പ്രളയത്തെ അതിജീവിച്ച നാടാണിത്
ദൈവത്തിൻ സ്വന്തം നാടാണിത്
അതിജീവനത്തിൽ കഥയുമായ്
മുന്നേറാം നമ്മുക്ക് പ്രതീക്ഷയുമായ്
കൃഷിയുടെ നാടായ കേരളത്തിൽ
പുതിയ വിത്തുകൾ പാകിടാല്ലോ
കലയുടെ നാടായ കേരളത്തിൽ
പുതിയ രൂപങ്ങൾ പകർന്നാടിടാം
കവിത്രയത്തിൻ കഥയുമായ്
ഐതിഹ്യകഥകൾ പകർന്നാടിടാം
തുഞ്ചൻ്റെ തത്തയെ വർണ്ണിക്കേണം
പാഠങ്ങൾ ഓരോന്നായ്
ഉൾക്കൊണ്ട് നാം
മുന്നോട്ടു മുന്നോട്ടു കുതിച്ച പായാം
പുതു തലമുറയ്ക്കായ് കരുതിടേണം
ഓരോ മരവും നട്ടിടേണം
ഒരു പിടി മണ്ണ് കരുതിടേണം
നമ്മുടെ മക്കൾക്കായ് നാളേയ്ക്കായ് നാം
നാടിനെ കാത്തു പാലിക്കേണം നാം.


 

ജീവൻ മോഹൻ
7.ബി സെന്റ്. ജോൺസ് യു. പി. എസ്. അഞ്ചാമെട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത