ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ക്വോറൻറ്റൈൻ ചില ശുഭ ചിന്തകൾ
ക്വോറൻറ്റൈൻ ചില ശുഭ ചിന്തകൾ
കാലത്തിൻറെ ചക്രവാളങ്ങൾ പിന്നിടുമ്പോൾ പ്രകൃതി എന്ന അമ്മയെ ചൂഷണം ചെയ്താൽ വിനാശം ആയിരിക്കും ഗതി എന്ന് ഞാൻ ആദ്യം തന്നെ ഓർമ്മപ്പെടുത്തട്ടെ. ഭൂമിയും വായുവും ജലവും അടങ്ങുന്നതാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയും മനുഷ്യരും ജീവജാലങ്ങളും തമ്മിൽ പരസ്പരപൂരകങ്ങളാണ് . ലോകരാജ്യങ്ങൾ covid-19 എന്ന വൈറസിന്റെ പ്രത്യാഘാതത്തിൽ വിറച്ച് വിറങ്ങലിച്ച് നിൽക്കുമ്പോൾ മനുഷ്യരായ നാം എല്ലാം ലോക്ക് ഡൗൺ മൂലം വീട്ടിൽ ഇരുന്നു പ്രതിരോധിക്കുന്നു. പക്ഷേ ഒരുപറ്റം ജീവജാലങ്ങൾ സന്തോഷിക്കുന്നു. ആരാണവർ!! അതെ...., സസ്യലതാദികൾ, പക്ഷികൾ, മൃഗങ്ങൾ, മുതലായവ...... പുറത്തിറങ്ങിയാൽ തെളിഞ്ഞ ആകാശം, ശ്വസിക്കാൻ ശുദ്ധമായ വായു , കിളികളുടെ സന്തോഷ കിളിനാദം. ഫാക്ടറികളിൽ നിന്നും പുറംതള്ളി കൊണ്ടിരുന്ന ഇരുണ്ട ചെകുത്താൻ നിലച്ചതോടെ ആകാശവും തെളിഞ്ഞു. അതുപോലെതന്നെ വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന ഗുരുതരമായ വാതകം പൂർണ്ണമായി നിലച്ചില്ല എങ്കിലും വാതകത്തിന്റെ അളവ് കുറയ്ക്കാൻ സാധിച്ചു. കാർബൺ മോണോക്സൈഡിന്റെ അളവ് കുറഞ്ഞതോടെ അന്തരീക്ഷം ശുദ്ധമായി. മനുഷ്യൻറെ മുജ്ജന്മത്തിൽ ഉള്ള പ്രവർത്തികൾ കൊണ്ടാവാം ഇപ്പോൾ പ്രകൃതി നമ്മെ നോക്കി ചിരിക്കുന്നത്. പ്രകൃതി അമ്മയാണ്. പ്രകൃതിയെ ചൂഷണം ചെയ്താൽ നാശം., അത് തീർച്ചയാണ് . ഇത് ഒരു ഓർമ്മപ്പെടുത്തലാണ് covid19 എന്നപേരിൽ. വിദ്യാർഥിനി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, ലോകരാജ്യങ്ങൾ ഒന്നിച്ചൊ, അല്ലെങ്കിൽ രാജ്യങ്ങൾ തനിച്ചൊ , വർഷങ്ങളിൽ ഒന്നോ രണ്ടോ തവണയെങ്കിലും ലോക്ക് ഡൗൺ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു . കാരണം പ്രകൃതിയെ മലീമസമാക്കുന്ന വായുമലിനീകരണവും അന്തരീക്ഷമലിനീകരണവും കുറഞ്ഞ അളവിൽ എങ്കിലും കുറച്ചു കൊണ്ടുവരാൻ നമുക്ക് സാധിക്കും. ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് കൈകോർക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ