ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ദൈവവും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവവും മനുഷ്യനും

കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ
അമ്പലവും പള്ളിയും പൂട്ടിക്കിടക്കുന്നു
കണ്ടവരുണ്ടോ ദൈവത്തെ കണ്ടവരുണ്ടോ
പ്രപഞ്ചമാകെ പടർന്നൊരു മഹാവ്യാധി
അസുര അവതാരമെടുത്ത് താണ്ടവമാടുമ്പോൾ
കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ.
കണ്ടവരുണ്ട് ദൈവത്തെ കണ്ടവരുണ്ട്
കല്ലിലും ക്രൂശിത കുരിശിലുമല്ല
കണ്ണുകളിൽ, ദയയുടെ മിന്നലാട്ടമായി
കൈകളിൽ കരുതലിന്റെ തലോടലായി
ചുണ്ടുകളിൽ ആശ്വാസവാക്കുകളായി
ദൈവം മനുഷ്യരിലുണ്ട് സഹജീവികളോട്
കാരുണ്യത്തോടെ പ്രവർത്തിക്കുന്ന മനുഷ്യനായി
പൊരുതാം നമുക്കൊത്തു ചേർന്ന്
കൊറോണ യെന്നൊരു ഭസ്മാസുര നെതിരെ
കരുതലിന്റെ ആയുധമേന്തി

നയൻ രാജ്
6 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത