ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ കാലത്ത് നാം പാലിക്കേണ്ട ശുചിത്വങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്ത് നാം പാലിക്കേണ്ട ശുചിത്വങ്ങൾ

കൊറോണ കാലത്ത് നാം പാലിക്കേണ്ട ശുചിത്വങ്ങൾ
 ലോകം മുഴുവനും ചർച്ചാവിഷയമായ കൊറോണ മഹാമാരിയെ കുറിച്ച്, ഈ ലോകം മുഴുവനും ഇതുപോലെ ഭയപ്പെട്ട് കണ്ടിട്ടില്ല, ഇത്രമാത്രം അപകടകാരിയായ ഈ രോഗത്തിനെ എങ്ങനെ നേരിടണം എന്ന് ലോകം മുഴുവനും ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസരം ആണല്ലോ. ഇതിന് ഒരേയൊരു പ്രതി വിധി മാത്രമേ ഇന്നുള്ളൂ, അത് മറ്റൊന്നുമല്ല ശുചിത്വം മാത്രമാണ്,

 ശുചിത്വം രണ്ടുതരത്തിലുണ്ട്
1 വ്യക്തി ശുചിത്വം
2 പരിസര ശുചിത്വം
 
വ്യക്തി ശുചിത്വം

 പുറത്തു പോയി വന്നാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം.കൈകൾ കൊണ്ട് മൂക്ക് കണ്ണ് വായിലോ സ്പർശിക്കാൻ പാടില്ല.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകകൊറോണ പടരാതിരിക്കാൻ വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കുക.ആരോഗ്യവകുപ്പിലെ നിബന്ധനകൾ കർശനമായി പാലിക്കുക.

 പരിസര ശുചിത്വം

 പൊതുസ്ഥലങ്ങളിൽ തുപ്പരുത്.നാം ഉപയോഗിക്കുന്ന കൈയുറ മാസ്ക് എന്നിവ പൊതുസ്ഥലങ്ങളിൽ ഇടാതെ കത്തിച്ചു കളയുകവീട്ടിലെ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
 കൊറോണ പടർന്നു പിടിക്കാതിരിക്കാൻ നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം

മെറീന
6B ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം