21:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം മർത്ത്യന് ജാഗ്രത
കളയേണം നാം അഹങ്കാരം ,
മനസ്സിൽ നിന്നും തമസ്സെല്ലാം !
നേടേണം നാം ആരോഗ്യം .
അതിനാൽ നമ്മൾ കുളിക്കേണം
വൃത്തിയുള്ളവ ധരിക്കേണം.
കഴിക്കുക നല്ല ആഹാരം
കൈകൾ നന്നായ് കഴുകീട്ട് .
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈയ്യിൽ കരുതുക തൂവാല ,
കൂട്ടം കൂടി നടക്കല്ലേ ,
നിർദ്ദേശങ്ങൾ പാലിക്ക
നിയമം നമ്മൾ പാലിക്ക !
ഒന്നിച്ചൊന്നായ് നിന്നെന്നാൽ
കൊറോണയെന്ന മഹാമാരി
ഓടിയൊളിക്കും പമ്പകടക്കും.
ഭയപ്പെടേണ്ട കൊറോണയെ
ജാഗ്രത മാത്രം മതിയാകും
അതിനായ് നമ്മെൾക്കൊരുമിക്കാം
വാർത്തെടുക്കാം നല്ലൊരു ഭൂമി !