ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതി

കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകമെമ്പാടും ഞെട്ടി വിറച്ചു
ചൈനയിൽ നിന്നും പടർന്നു തുടങ്ങി
രാജ്യമെങ്ങും കൊറോണ പടർന്നു
സർക്കാരും പോലീസും നെട്ടോട്ടമോടി
കൊറോണയിൽ നിന്നും ജനങ്ങളെ മുക്തരാക്കാൻ .
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായ്
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
വീട്ടിൽ നല്ല ശുചിത്വത്തോടെ
ജനങ്ങളെല്ലാം കരുതിയിരിക്കണം
വലിയവനെന്നോ ചെറിയവനെന്നോ
എല്ലാവരേയും കൊറോണ തകർത്തു
എത്ര ജനങ്ങൾ നിരീക്ഷണത്തിൽ
എത്ര ജനങ്ങൾക്ക് ജീവൻ പൊലിഞ്ഞു
ലോകമെമ്പാടും കുടുങ്ങിക്കിടക്കുന്നു
കണ്ണീര് തോരാതെ സജ്ജനങ്ങൾ
ജാതിയും മതവുമൊന്നുമില്ലാതെ നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം
കൊറോണയെന്ന മഹാമാരിയെ
ഈ ലോകത്ത് നിന്ന് തുടച്ചുനീക്കാം
 

ശ്രീനന്ദ
6 B ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത