എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/ സ്വപ്നങ്ങൾ സാക്ഷിയാക്കി

21:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നങ്ങൾ സാക്ഷിയാക്കി | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നങ്ങൾ സാക്ഷിയാക്കി

വീട്ടുമുറ്റത്ത്  ചരിഞ്ഞുകിടക്കുന്ന രശ്മികൾക്ക് ചുവപേറി  വരികയായിരുന്നു. ഉമ്മറത്ത്  തൻ്റെ  മകനെക്കുറിച്ചുള്ള ചിന്തകളിൽ ആകുലായിരിക്കുകയായിരുന്നു ഭവാനിയമ്മ. വീട്ടിൻ്റെ  പിൻവശത്ത് തോട്ടത്തിൽ തിരക്കിട്ട പണിയില്ലായിരുന്നു റോസിമോളും. ചന്തയിൽ നിന്ന് പച്ചക്കറി വിറ്റതിൻ്റെ പൈസ എണ്ണി വീട്ടിലേക്ക് നടന്നു വരികയായിരുന്നു കുമാരൻ. ഇതിനിടയിലാണ് അത് സംഭവിച്ചത്. പെട്ടന്ന് ഒരു ഫോൺ കോൾ. റോസ്സിമോൾ  തോട്ടത്തിൽ നിന്ന് ഓടി വന്ന് ഫോൺ എടുത്തു. ശബ്ദം ശ്രവിച്ചതും  റോസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ വിറയ്ക്കുന്നത് പോലെ തോന്നി. കൈക്കാല്ലുകൾ നിശ്ചലമായി. മനസ്സിന് താങ്ങാനാവത്ത വികാരത്തോടെ റോസി ഹലോ എന്ന ആദ്യത്തെ സ്വരം ഉച്ചരിച്ചു. ഫോണില്ലൂടെ ഇത്രമാത്രം അവളുടെ കാതുകളിൽ മുഴങ്ങി. " ഞാൻ വരുകയാണ് നിൻ്റെ അടുത്തേക്ക് . വർഷങ്ങൾക്ക് ശേഷം ഞാൻ എൻ്റെ ജന്മനാട്ടിലേക്ക്.  തന്നോടൊപ്പവും അച്ഛൻ്റെയും അമ്മയുടെയും ഒപ്പമുള്ള എൻ്റെ ജീവിതം ആസ്വദിക്കാനായ് " . റോസി ഒന്നും പറയാതെ, ആരെയും നോക്കാതെ ഉള്ളിലേക്ക് ഓടി പോയി. വീട്ടിലെത്തിയ കുമാരൻ ആ വാർത്ത കേട്ട്  സ്തം ബ്ധനായി നിന്നു. തൻ്റെ  മകൻ വരുകയാണ്  നീണ്ട  ഇടവേളക്ക് ശേഷം. വീടും  നാടും ആഘോഷ ആരവങ്ങളാൽ മുഴുകി. ആഘോഷത്തിമിർപ്പിൽ തങ്ങളുടെ രാജാവിനെ കാത്ത് ഇരുന്ന നാടും വീടും ഒരു നിമിഷം ആധിയുടെ ആഴിയില്ലാഴ്ന്നു. ഒരു മഹാവ്യാധി ലോകത്തെ  മുൾമുനയില്ലാക്കി കൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും പിടിച്ചു നിർത്താനാകതെ സാമ്രാജ്യങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. വിദേശത്തു നിന്ന് എത്തുന്നവരാണ് പ്രധാനമായും ഇരകളാവുന്നത്. സർക്കാരിൽ നിന്ന് പാല്ലിക്കേണ്ടി വന്ന നിർദേശങ്ങളാൽ ദു:ഖത്തിലായിരിക്കുകയാണ് കുമാരനും  കുടുംബവും. വർഷങ്ങൾ ക്കുശേഷം മകനെ കാണാൻ    പറ്റിയല്ലോ എന്ന ആശ്വാസത്തില്ലായിരുന്നു കുമാരനും ഭവാന്നിയും. തൻ്റെ പ്രിയതമനെ വിവാഹത്തിനു ശേഷം വീണ്ടുo കാണാനായി എന്ന സംതൃപ്തിയോടെയിരിക്കുകയായിരുന്      വിമാനത്തിൽ നിന്ന് വന്നിറങ്ങുന്ന തന്നെ സ്വീകരിക്കുവാനായിയെത്തുന്ന പ്രിയപ്പെട്ടവർക്ക് പകരം മകനെ സ്വീകരിക്കാൻ എത്തിയത്  വെള്ള വസ്ത്രം അണിഞ്ഞ ആരോഗ്യ പ്രവർത്തകർ ആയിരുന്നു. വിവിധ പരിശോധനകൾക്ക് ശേഷം തൻ്റെ  വീടിനെ മനസ്സിൽ വിചാരിച്ച് യാത്ര തുടർന്ന് മകനെത്തിയത് നാല്ലുവശത്തും തുണികൊണ്ടു മറച്ച തന്നെ സ്നേഹിക്കുന്നവർ ആരും ഇല്ലാത്ത ഭക്ഷണവും മരുന്നും മാത്രം സന്ദർശകരായിയെത്തുന്ന ഭ്രാന്തമായ ഒരിടത്തായിരുന്നു.  28 നാളുകൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ മകനെ   സ്വീകരിക്കാൻ വന്നത് വിജനമായ നാടും പ്രവേശനമില്ല എന്ന ബോർഡുകളുമാണ്. താനൊരു മഹാരോഗിയാണ് എന്നുള്ള ചിന്തയാണ് എല്ലാവർക്കും എന്ന് മകൻ വിചാരിച്ചു. തനിക്ക് രോഗം ഇല്ല എന്ന് അലമുറയിട്ട്  പറഞ്ഞിട്ടും ആരും  അദ്ദേഹത്തെ  ഗൗനിച്ചില്ല. തൻ്റെ കുടുംബം പോലും. തന്നെ അധിക പ്പറ്റായി കാണുന്ന  നാടിനും വീടിനും  ഇടയിൽ എനിക്കു  നിൽക്കാൻ ആഗ്രഹമില്ല എന്ന് മകൻ തീരുമാനിച്ചു കൊണ്ട്  അകലേക്ക് നടന്നു നീങ്ങി. അദ്ദേഹത്തിൻ്റെ മനസ്സ് വെളള കീറിയ മാനം പോലെയായിരുന്നു.    ദിവസങ്ങൾക്കു ശേഷം മഹാവ്യാധിയുടെ ദൃഷ്ടിയിൽ നിന്നും കരകയറിയ നാട് മക്കൻ്റെ വാക്കുകളിലെ സത്യവസ്ഥ അറിഞ്ഞ് തേങ്ങി. മകൻ്റെ തിരിച്ച് വരവും കാത്ത് വീണ്ടും ആ കുടുംബം സ്വപ്നങ്ങൾ  സാക്ഷിയാക്കി.......


ഹരിപ്രിയ എസ്. എസ്
9 ഇ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ