ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/വൈറസിനോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വൈറസിനോട് | color=4 }} <center> <poem> വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസിനോട്

വൈറസിനോട്
ഇത്തിരിക്കുഞ്ഞൻ്റെ കൈയ്യിലകപ്പെട്ട
നാകമേ നീയങ്ങുനിശ്ചലമായ്
ജീവൻ്റെ കാതലെ ഒന്നായ് നുകരുവാൻ
ഓടിക്കിതക്കുന്ന മക്കൾ ഞങ്ങൾ.
ഭ്രാന്തമാം ആട്ടത്തിൽ മുമ്പിലായ് നിന്നു
കേഴുന്നു , പിടയുന്നൊരിറ്റു പ്രാണനായ്
പൊരുതി നേടാനായ് തുനിയുന്ന ലേകമേ
അറിയുക കുഞ്ഞൻ്റെ ശക്തിയെന്ത്?
മരണമാം കുഴിയിലകപ്പെട്ട്‌ തേങ്ങുന്നു.
ജീവനെ കാക്കുന്ന മാലാഖമാരും
ചുടലയായി നീറുന്ന ലോകമേ കേൾക്കുക
അതിജീവനത്തിൻ പുതിയ പാഠം
ഉണ്ടു വ്യാധിയീ മലയാള നാട്ടിലു-
മെങ്കിലുംപോരാടി ജയിക്കും ഞങ്ങൾ
പണ്ഡിതപാമരഭേദമില്ല
ജാതിമതഭേദമൊട്ടുമില്ല
പ്രളയക്കെടുതിയിലും തളരാത്തവർ
ഞങ്ങളൊന്നാണൊന്നാണൊന്നാണ്
ഇത്തിരി കുഞ്ഞാ സൂക്ഷിക്ക നീയും
തിരികെയെത്തിച്ചിടും പുണ്യകാലം.


അഭിജിത്ത് ഷിജു
7ബി ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത