വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ അകലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയുടെ അകലം
   നേരം പുലർന്നു. അപ്പു വാഹനങ്ങളുടെ കലപില ശബ്ദങ്ങൾ കേട്ടുണർന്നു. അപ്പുവും കുടുംബവും ചൈനയിൽനിന്നുള്ള ടൂറിന് ശേഷം മടങ്ങി വരികയാണ് വളരെ രസകരമായുള്ള യാത്രയായിരുന്നു ചൈനയിലേത്. ജീവികളെ ജീവനോടെ കരിച്ചും പൊരിച്ചു തിന്നിട്ടുള്ള വരവാണ് അപ്പുവിന്റെയും കുടുംബത്തിന്റെയും. കുറേ ദൂരം യാത്ര ചെയ്ത്  അപ്പുവും കുടുംബവും വീട്ടിലേക്ക് എത്തി.
           ഒരാഴ്ച കഴിയുമ്പോഴേക്കും ചൈനയിൽ ഒരു വൈറസ് പടർന്നുപിടിക്കുന്നുണ്ടായിരുന്നു. അത് അപ്പുവും കുടുംബം കാര്യമാക്കിയില്ല.
           രണ്ടുദിവസംശേഷം ക്ഷീണം തീർത്ത് അപ്പു സ്കൂളിലേക്ക് പോയി. അവന്റെ കൂട്ടുകാരുമായി പല പല വിശേഷങ്ങളും പങ്കുവച്ചു.അപ്പുവിനോട് അവന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു. "എടാ... ചൈനയിൽ നീ എന്തൊക്കെ  ജീവികളെയാണ് തിന്നത്" അപ്പോൾ അപ്പുവിനെ ഉത്തരം ഉരുണ്ടു കയറി. ഞാൻ പാമ്പ് പോലുള്ള ഇഴ ജീവികളെ വവ്വാൽ പോലുള്ള പക്ഷികളെ അതുകൂടാതെ പല പല ജീവികളെ ജീവനോടെ ചുട്ടെടുത്ത് കഴിച്ചു. ചിലത് കണ്ടപ്പോൾ എനിക്ക് ചർദ്ദിക്കാൻ മുട്ടിയിരുന്നു. ചോദ്യങ്ങൾ തുടർന്നു.......
              അടുത്ത രണ്ട് ദിവസത്തിനുശേഷം അപ്പുവിനും അവന്റെ കൂടെ ടൂറിനു വന്നവർക്കും പനിയും തലവേദനയും ശ്വാസതടസ്സവും വന്നു. അവർ ആശുപത്രിയിൽ പോയി അവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചു. അവർക്ക് ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് ഉണ്ട്. ഈ വാർത്ത അറിഞ്ഞ സ്കൂൾ കൂട്ടുകാരും ഒന്നടക്കം നടുങ്ങി. പക്ഷേ കുറച്ചു ദിവസത്തിനുശേഷം ഇവർ എല്ലാവരുടെയും രക്തം പരിശോധിച്ചപ്പോൾ  ഇവർക്കെല്ലാവർക്കും നെഗറ്റീവ് ആയി.അത് എല്ലാവരേയും സന്തോഷത്തിലാക്കി. ഇവർ ഐസോലേഷൻ വാർഡിൽ നിന്ന് വീട്ടിലേക്ക് വന്നു. എല്ലാവരുടെയും പ്രാർത്ഥനയും അപ്പുവിനെയും അവന്റെ വീട്ടുകാരുടേയും ശുചിത്വ ബോധവും കൊണ്ട് അവർ കൊറോണ എന്ന വൈറസിൽ നിന്നും രക്ഷപ്പെട്ടു..........  
ഫാത്തിമത്തുൽ മർവ .എസ്. എം
6 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ