വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ഞങ്ങളുടെ കുഞ്ഞി
ഞങ്ങളുടെ കുഞ്ഞി
LOCKDOWN കാലത്ത് എന്നെ ഏറ്റവും അധികം വിഷമിപ്പിച്ചത് കൊറോണ മൂലമുള്ള ദുരിതം അല്ല... ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിയുടെ വേർപാടാണ്... ഈ കുഞ്ഞി ആരെന്നല്ലേ?കുഞ്ഞി ഞങ്ങൾക്ക് ഒരു പൂച്ച കുട്ടി മാത്രമല്ല, ഞങ്ങളുടെ കുഞ്ഞു വാവയുമാണ്...കഴിഞ്ഞ നാല് മാസക്കാലമായി ഞങ്ങൾ ക്‌ളാസിലും അച്ഛൻ ജോലിക്കും പോകുമ്പോൾ എന്റെ വീട്ടിൽ അമ്മ ഒറ്റക്കായിരുന്നില്ല... അമ്മക്ക് കൂട്ടായി മിണ്ടാനും പിണങ്ങാനും കുഞ്ഞി ഉണ്ടായിരുന്നു... ഏറെ ദുരിതങ്ങൾ അനുഭവിച്ച ഞങ്ങൾക്ക് സ്നേഹത്തിന്റെ തൂവൽ സ്പർശവുമായി എവിടെനിന്നോ വന്ന മാലാഖയാണ് കുഞ്ഞി... ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവൾ കൂടെ ഉണ്ടാകും.. അച്ഛനെ പൊത്തിപിടിച്ചും ഞങ്ങൾക്ക് ഇടയിലും കിടന്ന് ഉറങ്ങും... പുതപ്പ് വിരിക്കുമ്പോൾ ആദ്യം കിടക്കുന്നതും അവസാനം എഴുന്നേൽക്കുന്നതും കുഞ്ഞി ആയിരുന്നു... ഈ കുഞ്ഞു ജീവി ഞങ്ങളെ ഇത്ര അധികം സ്വാധീനിച്ചിരുവെന്ന് അവളുടെ മരണ ശേഷമാണ്(april 6) ഞങ്ങൾക്ക് ബോധ്യമായത്...ഈ കൊറോണ കാലത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകണമെന്ന് നമ്മുടെ മുഖ്യമന്ത്രി പറയുകയുണ്ടായി.. അതുകൊണ്ട് നാമിവരെ ശ്രദ്ധിക്കാതെ പോകരുത്.....
|