എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/ശുചിത്വം

20:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 5 }} നെന്മാറയിൽ സു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നെന്മാറയിൽ സുരേന്ദ്രൻ എന്ന ഓട്ടോഡ്രൈവർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ പേര് രാജൻ എന്നായിരുന്നു. സുരേന്ദ്രന് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊറോണ വന്നശേഷം രാജന്റെ കുടുംബം വളരെ കഷ്ടത്തിലായിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം രാജൻ പുറത്ത് കടയിൽ പോയപ്പോൾ കുഴഞ്ഞുവീണു. ആശുപത്രിയിൽ നിന്നും ഫോൺ കോൾ വന്ന നിമിഷത്തിലാണ് സുരേന്ദ്രൻ അറിഞ്ഞത്. സുരേന്ദ്രൻ ആശുപത്രി എത്തിയപ്പോൾ തന്റെ അച്ഛന് കൊറോണയാണെന് അറിഞ്ഞു. ആ നിമിഷം സുരേന്ദ്രൻ തകർന്നുപോയി. അതിനാൽതന്നെ സുരേന്ദ്രനെയും അവർ നിരീക്ഷണത്തിലാക്കി. പിന്നീട് സുരേന്ദ്രന് രോഗം ഇല്ല എന്നറിഞ്ഞു. നല്ല ചികിത്സയിലൂടെ തന്റെ പിതാവ് രോഗത്തിൽ നിന്നെ രക്ഷപെട്ടു. അതിനുശേഷം ഡോക്ടർ സുരേന്ദ്രനോടും രാജനോടും പറഞ്ഞു.നിങ്ങൾ രണ്ടുപേരും നല്ല ശുചിത്വത്തോടെ കഴിയണം. കോറോണയുള്ള ഈ സമയത്ത് കൈകൾ നല്ലപോലെ ഇടക്കിടെ കഴുകണം, മാസ്കുകൾ ഉപയോഗിക്കണം, അതുപോലെ മറ്റുള്ളവരുമായുള്ള സമ്പർഗം ഒഴിവാക്കണം. അങ്ങനെ അവർ ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങൾ സ്വീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങി. അവർ അന്നുമുതൽ നല്ല ശുചിത്ത്വത്തിൽ ആണ് ജീവിച്ചത്. അങ്ങനെ അവർ സ്വയം രോഗമുക്തി നേടുന്നതിനും അതോടൊപ്പം രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാനും മാതൃകയായി.

അബിൻ ഷിന്റൊ
9 C എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ