ഗവ.യു.പി.എസ്.കോലിയക്കോട്/വൃത്തിയുള്ള കാക്ക സുന്ദരി കാക്ക.

20:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskoliyakode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കാക്ക സുന്ദര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള കാക്ക സുന്ദരി കാക്ക. 

വൃത്തിയുള്ള കാക്ക സുന്ദരി കാക്ക.  പണ്ട് പണ്ട് അമ്മു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് കാക്ക കള ഇഷ്ടമേ അല്ലായിരുന്നു. കറുത്ത നിറവും കാ കാ എന്ന ശബ്ദവും ഒന്നും അവൾക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഒരു ദിവസം രാവിലെ ഉണർന്നു നോക്കിയപ്പോൾ അവൾ കണ്ടത് കുറേ കാക്കകൾ തന്നെ വീടിന് പരിസരത്തെ എച്ചിലും മറ്റും കൊത്തി തിന്ന് പരിസരം വൃത്തിയാക്കുന്നതാണ് . അന്ന് മുതൽ അവൾ കാക്കകളെ ശ്രദ്ധിക്കാൻ തുടങ്ങി. കാക്ക എത്ര നല്ല പക്ഷിയാണ് അവ നമ്മുടെ പരിസരം വൃത്തിയാക്കുന്നു .കറുപ്പാണെങ്കിലും എത്രവൃത്തിയുള്ള ശരീരമാണവൾക്ക്‌. ചാഞ്ഞും ചരിഞ്ഞും ഉള്ള അവളുടെ നോട്ടം കാണാൻ എന്തു രസമാണ്.അങ്ങനെ അവസാനം അമ്മു പറഞ്ഞു വൃത്തിയുള്ള കാക്ക സുന്ദരി കാക്ക.

ആദിത്യൻ എസ് എൻ
3 ബി ആദിത്യൻ,ഗവ യുപിഎസ് കോലിയക്കോട്, തിരുവനന്തപുരം,കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ