ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

പൂവുകൾ തോറും തേൻ നുകരാൻ വന്നോരു വണ്ടേ നീ
പൂക്കാലം ആയാലും വന്നീടല്ലേ
പൂക്കളിൽ തേനുണ്ട് പൂക്കൾക്ക് സ്നേഹമുണ്ട്
പൂമാരി പൂക്കുമ്പോൾ സുഗന്ധമുണ്ട്
പൂക്കളിൽ തേനുണ്ണാൻ കൊതിയുണ്ട് എങ്കിൽ നീ
പുതു മഹാമാരി കഴിഞ്ഞു വന്നാൽ മതി
പുതു ലോകം മുഴുവനും ഈ മഹാമാരി ഏറുമ്പോൾ
പ്രിയതോഴനാം വണ്ട നീ വന്നീടല്ലേ
പോവുക ഇപ്പോൾ നീ നിൻ അമ്മതൻ മടിത്തട്ടിൽ
പുതുമഹാമാരി കഴിഞ്ഞൊന്നു വന്നിടുവാൻ
പോയി നീ തിരികെ വന്നിടുമ്പോൾ
പൂക്കളം തീർത്തു ഞാൻ കാത്തിരിക്കാം
പുതു സ്നേഹമാം പൂക്കളം തീർത്തിടട്ടെ.
 

അനാമിക.വി
3 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത