ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/നീന മോളും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീന മോളും അമ്മയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീന മോളും അമ്മയും
                നീന മോളും അമ്മയും

നീന മോൾക്ക്‌ ചെവി വേദന. അമ്മ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ റെഡി ആക്കി. അമ്മ രണ്ടു മാസ്ക് എടുത്തു ഒന്ന് അമ്മ ധരിച്ചു. ഒരെണ്ണം നീന മോളെയും ധരിപ്പിച്ചു. വഴിയിൽ കിടന്നു അവൾക്ക് ഒരു ചിത്രം കിട്ടി. അവൾ അതെടുത്തു. അപ്പോൾ അവളോട്‌ അമ്മ അത് വെസ്റ്റ് ബോക്സിൽ കൊണ്ട് പോയി ഇടാൻ പറഞ്ഞു. എന്നിട്ട് അമ്മ അവിടെ ഉണ്ടായിരുന്ന വാഷിംഗ്‌ ഏരിയയിൽ നിന്ന് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ പറഞ്ഞു.അപ്പോൾ നീന മോൾക്ക്‌ ഒരു സംശയം എന്തിനാ അമ്മേ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാൻ പറഞ്ഞത് . അമ്മ പറഞ്ഞു : മോൾ കൊറോണയെ കുറിച്ച് കേട്ടിട്ടില്ലേ? കോവിഡ് 19 എന്ന കൊറോണ വൈറസ് മഹാമാരിയായി പടർന്നു പിടിച്ചിരിക്കുന്നു. കൊറോണയിൽ നിന്ന് രക്ഷ നേടാൻ നമ്മൾ ഓരോരുത്തരും നമ്മളെ കൊണ്ടാകുന്ന വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും, സാമൂഹിക അകലവും പാലിക്കണം. മാത്രമല്ല തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്കോ തൂവാലയോ കൊണ്ട് മുഖം മറയ്ക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങൾക്കു അല്ലാതെ പുറത്തു പോകാൻ പാടില്ല . പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വേണം വീട്ടിൽ പ്രവേശിക്കാൻ. അമ്മ പറഞ്ഞത് കേട്ട് നീന മോളും അവിടെ നിന്നവരും തല കുലുക്കി സമ്മതിച്ചു.

                                               ആദിൽ അത്തീഫ് . N.S
ആദിൽ അത്തീഫ് എ൯ എസ്സ്
2A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ