പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്
വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്
കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ ഏതൊരു ജീവിയെയും തകർക്കാൻ കഴിയുന്ന ഭീകരൻ അതാണ് വൈറസ്സ് . സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത ജീവികളാണിവ. ജീവകോശങ്ങളിലാണ് ഇവ പെറ്റുപെരുകുക. ജീവികളുടെ ക്രോമസോമുകളിൽ കാണുന്ന DNA യിലോ നൂക്ലിയസിനു പുറത്ത് കാണപ്പെടുന്ന RNA യിലോ ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞു കാണപ്പെടുന്നതാണ് വൈറസ് . വിഷം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് ലഭിച്ചത്. ജനിതക ഘടനയ്ക്കനുസരിച്ച് രണ്ടായി തിരിക്കാം - DNA വൈറസ്സ് ,RNA വൈറസ്സ് . DNA വൈറസ്സ് ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒരു DNA മാത്രമുള്ളതാണ്. ഇവയ്ക്ക് ജനിതക തിരുത്തലുകൾ നടത്താൻ സാധിക്കില്ല. ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒരു RNA മാത്രമുള്ളതാണ് ഒരു RNA വൈറസ്സ് . ഇവയ്ക് ജനിതക തിരുത്തലുകൾ നടത്താൻ സാധിക്കും. അതിനാൽ ഇവയെ പെട്ടെന്ന് നശിപ്പിക്കാനാകില്ല. 'MERS (മെർസ് )' MERS .cov എന്ന വൈറസ്സ് മനുഷ്യശ്വസന വ്യവസ്ഥയ്ക്ക് വരുത്തുന്ന കാര്യമായ അസുഖമാണ് മെർസ് അഥവാ മിഡിലീസ്റ്റ് റെസ്പ്പറേറ്റി സിൻഡ്രോം . ഈ വൈറസുകളുടെ പ്രാകൃതിക വാഹകർ വവ്വാൽ, പാമ്പ്, ഈ നാംപേച്ചി എന്നിവയാണ് എന്ന് കരുതപ്പെടുന്നു. ചൈനയിൽ ഇവയുടെ മാംസം സുലഭമാണ്. ഇതിന്റെ വ്യാപാരത്തിന് മാറി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്യുന്നു. കോവിഡ് - 19 നാം ഇന്ന് കോവിഡ്- 19 അഥവാ കോ റോണാ വൈറസ് ഡിസീസ് - 2019 എന്ന ലോകം മുഴുവൻ വ്യാപിച്ച വൈറസിന്റെ പിടിയിലാണ്. ഈ സമയം നമുക്ക് ഭയമല്ല പകരം ജാഗ്രതയാണ് വേണ്ടത്. കോവിഡ്- 19 എന്നത് കൊറോണാ കുടുംബത്തിൽ പെട്ട ഒരു വൈറസാണ്. ഇത് ശ്വാസകോശത്തെയാണ് ബാധിക്കാറ്. കോവിഡിന്റെ ആയുസ്സിന്റെ കാര്യത്തിൽ ഗവേഷകർക്ക് ചില നിഗമനങ്ങളുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ശരീര സ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്. വായുവിൽ 3 മണിക്കൂർ വരെ ഇത് തങ്ങിനിൽക്കും. ചെമ്പ് പാത്രത്തിൽ 4 മണിക്കൂർ വരെയും കാർഡ് ബോർഡിൽ 1 ദിവസവും പ്ലാസ്റ്റിക്ക് ഗ്ലാസ് എന്നിവയിൽ 3 ദിവസം വരെയും ഇവ തങ്ങിനിൽക്കും. നമുക്ക് കൈവിടാതിരിക്കാം...... രോഗത്തെ നമുക്ക് ഒറ്റകെട്ടായി കീഴടക്കാം. വ്യാജവാർത്തകൾക്ക് ചെവികൊടുക്കാതിരിക്കാം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം. രോഗം പകരാതെ നോക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം