ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധ ശക്തി
രോഗപ്രതിരോധ ശക്തി
നാം ജനിക്കുമ്പോൾ മുതൽ അമ്മയുടെ പാലിലൂടെ കിട്ടിതുടങ്ങുന്നതാണ് ഒരു കുഞ്ഞിന് പ്രതിരോധശക്തി. അതുകൊണ്ടാണ് അമ്മയുടെ പാലിന് പകരം മറ്റൊന്നില്ല എന്ന് പഴമക്കാർ പറയുന്നത്. അത് കഴിഞ്ഞ് ഓരോ പ്രായത്തിലും അതിൻറെതായ ആഹാരക്രമത്തിലൂടെ നാം പ്രതിരോധശക്തി ആർജ്ജിക്കേണ്ടതുണ്ട്. നമ്മൾ കഴിക്കുന്ന ആഹാരം എന്തുതന്നെ ആയാലും അത് നമുക്ക് ശക്തി നൽകുന്നു. തുളസി,ചുക്ക്,കരിപ്പെട്ടി, കുരുമുളക്, എന്നിവ എല്ലാം ചേർന്ന് ഒരു ചുക്ക്കാപ്പി കുടിക്കുന്നതുമൂലം പ്രതിരോധശക്തി കൂടുതലായ് നമുക്ക് ലഭിക്കും. എല്ലാ ദിവസവും ഇത്തിരി പഴവർഗ്ഗങ്ങൾ കഴിക്കുന്നതുമൂലവും രോഗപ്ര തിരോധശക്തി വർദ്ധിപ്പിക്കുന്നു.പ്രതിരോധശക്തി ഉണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയുകയുള്ളൂ.അതുമൂലംനമുക്ക്എല്ലാദിവസവുംസ്കൂളിൽ പോകാനും ശ്രദ്ധയോടെ പഠിക്കാനും സാധിക്കും വ്യക്തിശുചിത്വവുംപാലിക്കണം.കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം. പ്രതിരോധശക്തി ആയുസ്സും ആരോഗ്യവും സൗന്ദര്യവും കൂട്ടുന്നു.അതോടൊപ്പം കൊറോണ വൈറസ് പകർത്തുന്ന കോവിഡ് 19. പോലുള്ള പകർച്ചവ്യാധികൽ വരുമ്പോൾ കഴിയുന്നതും നമുക്ക് പൊരുതി നിൽക്കുവാൻ സാധിക്കുo
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ