ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതിക മായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആര്ഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ലോകം നേരിടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യരുടെ നിലനിൽപ്പിനു തന്നെ ഭീഷണി യായികൊണ്ട് നിരവധി പരിസ്ഥികപ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിന് പാരിസ്ഥിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്നപരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്യത്തിന്റെ ഭാഗമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. പരിസ്ഥിതി ഘട്ടങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെ പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യൻ ഉൾപ്പെടെ യുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതിയാണ്. പ്രകൃതിവിഭവങ്ങളുടെ ബുദ്ധിപൂർവമായ ഉപയോഗപ്പെടുത്തലും ശ്രദ്ധപൂർവ്വമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ തടഞ്ഞു നിർത്താം. നമുക്ക് ജീവിക്കാൻ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ചാൽ വിഭവങ്ങളുടെ അളവ് കുറയുകയും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകരുകയും ചെയ്യും. നാം ചൂഷണം ചെയ്യുന്ന വിഭവങ്ങൾ അതേ വേഗതയിൽ പുനരുത്പാദിപ്പിക്കാൻ പ്രകൃതിജന്യമായ രീതിയിൽ നമുക്ക് കഴിയില്ല എന്നത് ഓർക്കേണ്ടതാണ്. അതുകൊണ്ട് പ്രകൃതിവിഭവങ്ങളെ ഉത്പാദനക്ഷമമായി നിലനിർത്തണം. അതുപോലെ പ്രകൃതിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങളുടെ വികസനപ്രവർത്തനങ്ങളും നിർത്തിവയ്ക്കുകയും വേണം. ഇക്കോ ടൂറിസം പദ്ധതികളുടെ പരിപാലനവും ഹരിതസംരക്ഷണ മേഖലകളുടെ വ്യാപനവും പരിസ്ഥിതിസംരക്ഷണത്തിലെ ഒരു മൂല്യഘടകമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന വനമേഖലകളായ അഗസ്ത്യമല, ആനമല, നീലഗിരി, സൈലന്റ് വാലി എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. പല കാലങ്ങളിലായി ഗവണ്മെന്റ് നു കൈമോശം വന്ന വനഭൂമികൾ തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ ഉർജിതമാക്കേണ്ടതും പരിസ്ഥിതിസംരക്ഷണത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ