ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/ നന്ദി
നന്ദി
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ ലോകത്തെ ഒന്നാകെ ഞെട്ടി വിറപ്പിച്ച കൊറോണയാ ഭീകര സത്വത്തിനെ തട്ടി തടഞ്ഞങ്ങൊഴിവാക്കി തന്നൊരാ ഡോക്ടറോടൊ,നേഴ്സിനോടോ........... ഉൗണും,ഉറക്കവും ഇല്ലാതെ രാപകൽ ഒാടി നടക്കുന്ന ജീവദാതാക്കളാം- ആരോഗ്യ സേവകൻമാരെ നമസ്കാരം സ്നേഹപുഷ്പങ്ങളൊരായിരം നിങ്ങൾ തൻ പാദപത്മങ്ങളിൽ അർപ്പിക്കുന്നു.... സ്നേഹിച്ചും,ശാസിച്ചും,ശിക്ഷിച്ചും തീ പോലെ തുള്ളുന്ന വെയിലത്തു നിന്നും നാടിന്നു വേണ്ടി നാട്ടാർക്കുവേണ്ടി കഷ്ടപെടുന്നൊരാ പോലിസുകാരനോ ജാതിയോ വർഗമോ നോക്കാതെപ്പോഴും അന്നം വിളമ്പുന്ന പുണ്യമാം കൈകളേ.... ആയിരം പേരുടെ ഉയിരിനെ കാക്കുവാൻ ആയുരാരോഗ്യമുണ്ടാവട്ടെ എന്നും നന്ദി എല്ലാവരോടും ചൊല്ലുന്നു ഞാൻ നന്ദിയെന്നൊരു നല്ല വാക്ക് മാത്രം
|