Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാംഭൂമി
അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല
കിളികളില്ല
മഴയില്ല പുഴയില്ല
പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊങ്ങുന്നു
മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം
കാത്തുവച്ച മണ്ണൊക്കെ വിറ്റു വിഷം കലർത്തി വെള്ളം വിഷം,പുക
വായു വിഷം, കടലും
വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്തകാലം
അരുമയാം മക്കളെ
കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ അതിനുള്ള
പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|