ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ഞാൻ

17:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാൻ | color=4 }} <center> <poem>എന്നെ ഓടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ

എന്നെ ഓടിച്ച് കൂട്ടിനകത്തു കയറ്റി
വാതിൽ കൊട്ടിയടച്ചു.
അയ്യോ!
ഞാനെങ്ങനെ നാളെ മുതൽ
സ്വർഗ്ഗം കാണും?
ഇതെന്തൊരു നരകം !
പരിചയമില്ലാത്ത കൂടിന്റെ
തുരുമ്പെടുത്ത അഴികളിൽ
ചാരിയിരുന്നു മയങ്ങിപ്പോയ ഞാൻ
കണ്ണുതുറക്കുമ്പോൾ
പറവകളും പൂക്കളും
മരങ്ങളും മണ്ണും
വായുവും വേനലും
വെള്ളവുംവെളിച്ചവും
എന്നെ നോക്കി
പല്ലിളിക്കുന്നു.
അതെ ! ഞാനാരുമല്ലെന്ന്
തിരിച്ചറിഞ്ഞ്
അപമാനത്തോടെ തല താഴ്ത്തി.

വിശ്വജിത്ത് എൻ
7C ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത