(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ശുചിത്വം*
ശുചിത്വം*
ഒരിക്കൽ ഒരിടത്ത് രാമു എന്ന ഒരു കർഷകനുണ്ടായിരുന്നു . അദ്ദേഹത്തിന് ധാരാളം നെൽകൃഷിയുണ്ടായിരുന്നു. ഒരു ദിവസം അയാളൊരു പശുവിനെ വാങ്ങിച്ചു.അതിന് അയാൾ നന്ദിനി എന്നു പേരിട്ടു.
കൃഷി നോക്കുന്നതും പശുവിനെ കറക്കുന്നതുമെല്ലാം അയാൾ ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. അതു കൊണ്ട് രാമു ഒരു ജോലിക്കാരനെ നിയമിച്ചു. അയാൾ എല്ലാ ദിവസവും വന്ന് പശുവിനെ കറക്കുകയും കൃഷി നോക്കുകയും ചെയ്തിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ജോലിക്കാരന് പണി ചെയ്യാൻ മടിയായി തുടങ്ങി. അയാൾ പശുവിനെ കുളിപ്പിക്കുകയോ, തൊഴുത്ത് വൃത്തിയാക്കുകയോ ചെയ്യാതെയായി.ദിവസങ്ങൾ കഴിയുന്തോറും പാൽ കുറഞ്ഞു കൊണ്ടിരുന്നു. അതിനാൽ രാമു, നന്ദിനിയെ വിൽക്കാൻ തീരുമാനിച്ചു. കറവക്കാരനെ പറഞ്ഞു വിട്ടു.
പിറ്റെ ദിവസം നന്ദിനിയെ നോക്കാനായി രാമു തൊഴുത്തിലെത്തി.അദ്ദേഹം തൊഴുത്തു കഴുകി വൃത്തിയാക്കി. നന്ദിനിയെ കുളിപ്പിച്ചു.രാമു നന്ദിനിയെ ഒന്നു കറന്നു നോക്കാമെന്നു കരുതി. കറന്നപ്പോൾ പാത്രം നിറയെ പാൽ കിട്ടി. അപ്പോൾ രാമുവിന് മനസ്സിലായി വൃത്തിയില്ലാതിരുന്നതുകൊണ്ടാണ്, നന്ദിനി പാൽ തരാതിരുന്നതെന്ന്. അയാൾ നന്ദിനിയെ വിറ്റില്ല.
ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാനുള്ളത് ശുചിത്വം അത്യാവശ്യമാണെന്നാണ്.