ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവും കൂട്ടുകാരും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവും കൂട്ടുകാരും

അപ്പുവും മീനയും അനന്യയും കൂട്ടുകാരാണ് . ഒരു ദിവസം അപ്പു മുറ്റത്ത് ഇരിക്കുകയായിരുന്നു അപ്പോൾ മീനു വന്നു.
"എന്താ അപ്പു ആകാശത്തേക്ക് നോക്കിയിരിക്കുന്നത്? "
"ആകാശം കാണാൻ എന്ത് ഭംഗിയാ മീനു. "
" നിനക്ക് എവിടുന്നാണ് മഴയുണ്ടാകുന്നത് അറിയാമോ അപ്പു? "
"മഴ വരുന്നത് ഭൂമിയിൽ നിന്നാണ് "
"ഭൂമിയിൽ എവിടുന്നാണ് ?"
"അത് ആകാശത്ത് നിന്നാണ്."
അപ്പോഴതാ അനന്യ വന്നു പറഞ്ഞു "ഞാൻ നിങ്ങളെ എത്രനേരമായി നോക്കിയിരിക്കുന്നു"
"ഓ ഞങ്ങൾ ഇവിടെ ഒരു സംശയം തീർക്കുവാൻ നിൽക്കെയാണ് "
"എന്താണ് സംശയം "
" മഴയുണ്ടാകുന്നത് എങ്ങനെ അപ്പുവിന് അറിയില്ല"
" അയ്യേ അപ്പുവിന് അറിയില്ലേ. മഴയുണ്ടാകുന്നത് ഭൂമിയിലെ ജലം നീരാവിയായി മുകളിലേക്ക് പോയി പോയി അത് മേഘങ്ങളിൽ പറ്റിപ്പിടിച്ചു തണുത്തു മഴയായി പെയ്യുന്നു"
" ഓ ഞാൻ നിന്നെ സമ്മതിച്ചു അനന്യ.. നീ എന്തിനാ ഇവിടെ വന്നത്?"
" നമുക്ക് ചെടി വാങ്ങിക്കാൻ പോയാലോ?"
" ഇപ്പോൾ അവധിയല്ലേ നമുക്ക് അവരവരുടെ വീടുകളിൽ ചെടി നടാം "
" ശരി എന്നാൽ നമുക്ക് പോയാലോ"

വൈഷ്ണവി
4 ഗവ എസ് വി എൽ പി എസ് പൂങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
സംഭാഷണം