അപ്പുവും കൂട്ടുകാരും
അപ്പുവും മീനയും അനന്യയും കൂട്ടുകാരാണ് . ഒരു ദിവസം അപ്പു മുറ്റത്ത് ഇരിക്കുകയായിരുന്നു അപ്പോൾ മീനു വന്നു. "എന്താ അപ്പു ആകാശത്തേക്ക് നോക്കിയിരിക്കുന്നത്? " "ആകാശം കാണാൻ എന്ത് ഭംഗിയാ മീനു. " " നിനക്ക് എവിടുന്നാണ് മഴയുണ്ടാകുന്നത് അറിയാമോ അപ്പു? " "മഴ വരുന്നത് ഭൂമിയിൽ നിന്നാണ് " "ഭൂമിയിൽ എവിടുന്നാണ് ?" "അത് ആകാശത്ത് നിന്നാണ്." അപ്പോഴതാ അനന്യ വന്നു പറഞ്ഞു "ഞാൻ നിങ്ങളെ എത്രനേരമായി നോക്കിയിരിക്കുന്നു" "ഓ ഞങ്ങൾ ഇവിടെ ഒരു സംശയം തീർക്കുവാൻ നിൽക്കെയാണ് " "എന്താണ് സംശയം " " മഴയുണ്ടാകുന്നത് എങ്ങനെ അപ്പുവിന് അറിയില്ല" " അയ്യേ അപ്പുവിന് അറിയില്ലേ. മഴയുണ്ടാകുന്നത് ഭൂമിയിലെ ജലം നീരാവിയായി മുകളിലേക്ക് പോയി പോയി അത് മേഘങ്ങളിൽ പറ്റിപ്പിടിച്ചു തണുത്തു മഴയായി പെയ്യുന്നു" " ഓ ഞാൻ നിന്നെ സമ്മതിച്ചു അനന്യ.. നീ എന്തിനാ ഇവിടെ വന്നത്?" " നമുക്ക് ചെടി വാങ്ങിക്കാൻ പോയാലോ?" " ഇപ്പോൾ അവധിയല്ലേ നമുക്ക് അവരവരുടെ വീടുകളിൽ ചെടി നടാം " " ശരി എന്നാൽ നമുക്ക് പോയാലോ"
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|