വി.വി.യു.പി.എസ് പള്ളിപ്രം/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24566 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വന്ന വഴി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്ന വഴി

കൊറോണ വന്ന വഴി

              വളരെ ദൂരെ ഉളള ചൈന എന്ന രാജ്യത്തിലെ വുഹാൻ എന്ന ഗ്രാമത്തിൽ മനുഷ്യ മനസ്സിനെ ഞെട്ടിച്ചു കൊണ്ട് 2019 ഡ്സംബറിൽ ഒരു വൈറസ് പടർന്നു,കൊറോണ.

ഏകദേശം മൂന്ന് മാസത്തോളമാണ് ചൈനയെ കൊറോണ കൊന്നൊടുക്കിയത്. ഏകദേശം പതിനായിരക്കണക്കിന് മനുഷ്യർക്കാണ് കൊറോണ വൈറസ് പകർന്നത്. ആ മഹാമാരിയിൽ ആയിരത്തോളം പേരുടെ ജീവിതം പൊലിഞ്ഞു.

             ഇതിനെ തുടർന്ന് മനുഷ്യരുടെ സംബർക്കം മൂലം ലോകമൊട്ടാകെ ഈ വൈറസ് വ്യാപാച്ചു. ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് മനുഷ്യരാണ് മരിച്ചത്.
            അങ്ങനെ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും നമ്മുടെ ഇന്ത്യയിലേക്ക് വന്നവരിൽ നിന്നും ഇവിടെയും കൊറോണ വ്യാപിച്ചു.ഇന്ത്യയിലെ ഒാരോ സംസ്ഥാനങ്ങളിലും ഇത് അതിവേഗമാണ് പടർന്ന് പിടിച്ചത്.ഇതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരും നേഴ്സുമാരും ഡോക്ടേഴ്സുമെല്ലാം നമുക്ക് നിർദ്ദേശങ്ങൾ നൽകി.ഇടയ്കിടക്ക് സോപ്പുപയോഗിച്ചോ ഹാൻറ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ കഴുകുക,ഇടയ്ക്കിടയ്ക് വെള്ളം കുടിക്കുക, പൊതു സ്ഥലങ്ങളിൽ പോകുംബോൾ മാസ്ക്ക് ധരിക്കുക,ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, എന്നിങ്ങനെ കുറേ നിർദ്ദേശങ്ങൾ നൽകി.ഇതോടനുബന്ധിച്ച് കൊറോണയെ തുരത്തുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നേഴ്സുമാർക്കും ഡോക്ടർമാർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന മന്ത്രി നിർദ്ദേശിച്ചു.
            പിന്നീട് ദിവസം തോറും കുറെ ആളുകൾക്ക് വൈറസ് ബാധ വരുന്നത് കൊണ്ട് സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഇരുപത്തിഒന്ന് ദിവസമാണ് ലോക്ക് ഡൗൺ.അതിർത്തികളെല്ലാം അടച്ചതോടെ മറ്റു അസുഖങ്ങൾക്ക് പോലും ചികിത്സ കിട്ടാതെ ഒട്ടനവധി പേർ അങ്ങനെയും മരിച്ചു.
             പ്രധാന മന്ത്രി പിന്നെയും ഒരു ദിവസം രാജ്യത്തോട് പറഞ്ഞു,"രാത്രി 9 മണിക്ക് 9 മിനിറ്റ് വീടുകളിലെ വെളിച്ചമെല്ലാം അണച്ച് ദീപം തെളിക്കാൻ". നാം ഒാരോരുത്തരും അത് പാലിച്ചു.കൊറോണക്കെതിരെ പ്രവർത്തിക്കുന്നവരെ അനുമോദിക്കാൻ വേണ്ടിയാണ് പ്രധാന മന്ത്രി ഇങ്ങനെ ഒരു നിർദ്ദേശം വെച്ചത്.
             "ഇതിൽ നിന്നും നാം മനുഷ്യർ ഒരു പാഠം പഠിച്ചു.എത്ര വലിയവനായാലും ചെറിയവനായാലും ഒരു പോലെ.മനുഷ്യന് സ്വാതന്ത്ര്യം ഇല്ലാതായി,പക്ഷികളുടെയും മൃഗങ്ങളുടെയും സ്വാതന്ത്ര്യം വർദ്ധിച്ചു.ഇത് പ്രകൃതി നമുക്ക് തന്ന പാഠമാണ്”.
              ആരോഗ്യ വകുപ്പും ഡോക്ടർമാരും മറ്റ് സന്നദ്ധ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഈ കൊറോണയെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് നമുക്ക് തുരത്താം.
 ഇനിയും ഒരു ജീവൻ പൊലിയാതിരിക്കട്ടെ.
               Let’s break the chain......................
ശ്രീലക്ഷ്മി കെ യു
7 B വി.വി.യു.പി.സ്കൂൾ പള്ളിപ്രം
വലപ്പാട് ഉപജില്ല
തൃശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം