ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/'ലക്ഷ്മിയുടെ അനുഭവം'

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = 'ലക്ഷ്മിയുടെ അനുഭവം' | color=4 }} ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'ലക്ഷ്മിയുടെ അനുഭവം'
  ധാരാളം തെങ്ങിൻ തോപ്പുകളും നടപ്പാതകളുമുള്ള ഒരു മനോഹരമായ ഗ്രാമം. അവിടത്തെ ഒരു ഇടത്തരം കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചത്. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. രണ്ടാമത്തെ മകളാണ് ലക്ഷ്മി. മറ്റ് രണ്ട് ആൺമക്കളെക്കാൾ അമ്മയ്ക്ക് ഇഷ്ടം ലക്ഷ്മിയോടായിരുന്നു. ലക്ഷ്മിയുടെ സഹോദരന്മാർ രണ്ടുപേരും കൃഷിയിൽ അച്ഛനെ സഹായിക്കുമായിരുന്നു. എന്നാൽ ലക്ഷ്മിക്ക് എല്ലാ കാര്യങ്ങളിലും വളരെ മടിയായിരുന്നു. അവളുടെ എല്ലാ കാര്യങ്ങളും അമ്മയാണ് ചെയ്തിരുന്നത്. ലക്ഷ്മിയെ അമ്മ എപ്പോഴും വഴക്കു പറയുമായിരുന്നു. ഒന്നിനും ഒരു വൃത്തിയില്ലാത്ത കുട്ടിയെന്നൊക്കെ അമ്മ പറയുമായിരുന്നു. അച്ഛൻ അപ്പോഴൊക്കെ പറയുമായിരുന്നു, നീ നോക്കിക്കോ അവൾ പഠിച്ച ഉയർന്ന ജോലി വാങ്ങിക്കും. അങ്ങനെ ലക്ഷ്മി പ്ലസ് ടു പാസ്സായി ഉപരിപഠനത്തിനു വേണ്ടി അവൾ മദ്രാസിലേക്കു പോയി. അവിടെ ഹോസ്റ്റലിലാണ് അവൾ താമസിച്ചിരുന്നത്. അവളോടൊപ്പം മറ്റു നാലു കുട്ടികളും ആ മുറിയിൽ  ഉണ്ടായിരുന്നു. അവർ പരസ്പരം വസ്ത്രങ്ങൾ മാറ്റി ധരിക്കുകയും സോപ്പ്,  തോർത്ത് എന്ന് വേണ്ട സകല സാധനങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. അപ്പോഴും ലക്ഷ്മിയുടെ അമ്മ ഇടയ്ക്ക് അവളെ ഫോൺ വിളിക്കുമായിരുന്നു. നീ രാവിലെ എഴുന്നേൽക്കണം, പല്ല് തേക്കണം,  കുളിക്കണം, വസ്ത്രങ്ങൾ കഴുകണം, ഉറങ്ങാൻ കിടക്കുമ്പോഴും സ്നേഹം കഴുകണം എന്നൊക്കെ അമ്മ പറയുമായിരുന്നു. അതൊക്കെ ലക്ഷ്മി ഗൗരവമായി എടുത്തില്ല. അങ്ങനെയിരിക്കെ ലക്ഷ്മിയുടെ കാലിൽ ഒരു പാട് പ്രത്യക്ഷപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ അത് ഒരു വ്രണമായി. പഠിത്തം കഴിഞ്ഞ് ലക്ഷ്മി വീട്ടിലെത്തി. അമ്മ രശ്മിയെ  ഒരു വൈദ്യനെ കാണിച്ചു. ഏതാനും പച്ചിലമരുന്നുകൾ അദ്ദേഹം നൽകി. വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്താണ് ലക്ഷ്മിക്ക് വിദേശത്ത് ഒരു ജോലി കിട്ടിയത്. അവൾ വളരെ സന്തോഷവതിയായിരുന്നു. കാരണം അമ്മയുടെ ശകാരം ഇനി കേൾക്കേണ്ടല്ലോ. അവിടെ ഒരു ചേരിയിലാണ് അവിടെ താമസിച്ചിരുന്നത്. അവിടത്തെ വൃത്തിഹീനമായ പരിസരവും വിശ്രമമില്ലാത്ത ജോലിയും അനിയന്ത്രിതമായ ആഹാരശൈലിയും കൂടി ആയപ്പോൾ അവളുടെ വ്രണം പഴുത്ത് പൊട്ടി ഒലിക്കാൻ തുടങ്ങി. അവളത് മറച്ചുവയ്ക്കാൻ നന്നേ പരിശ്രമിച്ചു. അപ്പോഴും അമ്മ ഫോൺ വിളിക്കുമ്പോഴൊക്കെ പഴയ പല്ലവികൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഇത് അവൾക്ക് വളരെ ശല്യമായി തോന്നി. അവിടെ ഒരു ഡോക്ടറെ അവൾ കണ്ടു. ഡോക്ടർ കാല്  പരിശോധിച്ചിട്ട് ഒരു സർജറി വേണമെന്നു പറഞ്ഞു. ലക്ഷ്മി വിവരം ഫോണിലൂടെ അച്ഛനോട് പറഞ്ഞു. അച്ഛൻ അവളെ നാട്ടിലേക്ക് വിളിച്ചു. 
ബിസ്മി നാട്ടിലേക്ക് യാത്രയായി. നാട്ടിലെത്തിയ ലക്ഷ്മിയെ അച്ഛനുമമ്മയും അവിടത്തെ ഏറ്റവും വലിയ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടത്തെ ഡോക്ടർമാർ ലക്ഷ്മിയെ വിശദമായി പരിശോധിച്ചു. ഒടുവിൽ ഡോക്ടർ ലക്ഷ്മിയുടെ അച്ഛനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ഉടനെ ഒരു സർജറി വേണമെന്ന് മാത്രം അച്ഛൻ അമ്മയോട് പറഞ്ഞു. ഇത് കേട്ട അമ്മ അലമുറയിട്ടു കരഞ്ഞു. എന്റെ കുട്ടിക്ക് എന്ത് പറ്റി? ഓപ്പറേഷൻ തീയറ്ററിലേക്ക് ലക്ഷ്മിയെ കൊണ്ടുപോയി. അച്ഛനെയും അമ്മയെയും ഒന്നു നോക്കി. അവർ വിതുമ്പുകയായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് ലക്ഷ്മിയെ വാർഡിൽ കൊണ്ടു വന്നു. അവൾ മെല്ലെ കൺതുറന്നു. ഡോക്ടർ ലക്ഷ്മിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു. അവർ ലക്ഷ്മിയെ കണ്ടു. അമ്മ ലക്ഷ്മിയുടെ കാലിലേക്ക് നോക്കി. എന്നിട്ട് അലമുറയിട്ടു കരഞ്ഞു. എന്റെ കുട്ടിയുടെ കാല് എവിടെ? എന്റെ കുട്ടിയുടെ കാല് എവിടെ? എന്ന് അമ്മ ചോദിച്ച് കരഞ്ഞു. അപ്പോഴാണ് എനിക്ക് ലക്ഷ്മിക്ക് മനസ്സിലായത് അവളുടെ കാല് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്. അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അച്ഛൻ ഇരുവരെയും സമാധാനിപ്പിച്ചു. നീ ആ വീട്ടിൽ കൊണ്ടുവന്നു. ഏകാന്തതയിൽ അവൾ ഓർത്തു ഞാൻ എന്താണിങ്ങനെ? അമ്മ പറഞ്ഞതു പോലെ ഞാൻ കേട്ടിരുന്നെങ്കിൽ എനിക്ക് കാല് നഷ്ടമാകില്ലായിരുന്നു. തന്റെ വൃത്തിയില്ലാത്ത ജീവിതം തന്നെ ഒരു മഹാ ദുഃഖത്തിൽ എത്തിച്ചിരിക്കുന്നു. ഇനി ഇതുപോലെ ആർക്കും വരാൻ പാടില്ല എന്നവൾ തീരുമാനിച്ചു. ബുക്കിൽ അവൾ തന്റെ കഥ എഴുതി. ഇതിലൂടെ അവൾക്ക് അമ്മ പറഞ്ഞു കൊടുത്ത നല്ല നല്ല ആരോഗ്യ ശീലങ്ങൾ ഏതൊരു രോഗത്തെയും പ്രതിരോധിക്കാൻ കഴിയുമെന്ന് അവൾ എഴുതി.           
അനീഷ എസ് പി
7സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ