വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പൂക്കൾ വിടരുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കൾ വിടരുമ്പോൾ | color=4 }} ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ വിടരുമ്പോൾ

ഞാൻ എന്റെ പ്രിയപ്പെട്ട റോസാച്ചെടിയെ നോക്കി. അത് എന്റെ അപ്പു നട്ടതായിരുന്നു. അതിൽ ഇപ്പോൾ നിറയെ പൂക്കളുണ്ട്. ഞാൻ ആ ചെടിയെ സ്നേഹിയ്ക്കുകയും വെറുക്കുകയും ഒരുമിച്ച് ചെയ്യുന്നു.

  ഞാൻ ആ ചെടിയെ സ്നേഹിയ്ക്കാൻ കാരണം അത് എന്റെ മനസ്സിൽ അപ്പുവിനെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നു. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടാണ് അപ്പു. ഒരു പ്രകൃതിസ്നേഹി ആയതിനാൽ ഞങ്ങളുടെ വീട്ടിൽ അവൻ നിറയെ ചെടികൾ നട്ടിരുന്നു. അവയെല്ലാം ഇപ്പോൾ വളർന്നു വലുതായിട്ടുണ്ട്. അതിൽ എനിയ്ക്ക് ഏറ്റവും പ്രിയം തോന്നിയത് ആ റോസാച്ചെടിയോടാണ്. അപ്പുവിന്റെ കളിക്കൂട്ടുകാർ ഉണ്ണിയും രാജുവും മറ്റും ആയിരുന്നെങ്കിലും യഥാർത്ഥ സുഹൃത്ത് ആ റോസാച്ചെടിയായിരുന്നു. എന്നും വൈകുന്നേരം അവൻ അതിനോട് കൊച്ചുവർത്തമാനം പറയുമായിരുന്നു.                  
  ആ ചെടി ആദ്യമായി പൂവിട്ട നാൾ എനിക്ക് വിഷമം തോന്നിയ ദിവസമായിരുന്നു. കാരണം അന്ന് അപ്പു ഞങ്ങളെ വിട്ട് പോയിരുന്നു. ഒരു കണ്ണുനീർ തുള്ളി എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. കണ്ണടച്ചു തുറന്നപ്പോൾ റോസാച്ചെടിയിലെ ആ റോസപ്പൂവിന്റെ സ്ഥാനത്ത്  ഞാൻ എന്റെ അപ്പുവിനെ കണ്ടു .അപ്പുവിനു ചുറ്റും നാളെ വിരിയാനുള്ള പൂമൊട്ടുകൾ.
പാർവ്വതി. പി
5 C VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ