ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/'''കണ്ണി പൊട്ടിക്കാം ''

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണി പൊട്ടിക്കാം

പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസദര്ശനം നമ്മുക്കൊഴിവാക്കിടാം ഹസ്തദാനം.അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊള്ക നിങ്ങൾ തകർക്കുന്ന ഒരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ?... ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം...

വൈഗ
3 A ഗവ. വി എച്ച്. എസ്സ്. എസ്സ്. വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം