(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ഹരിത മനോഹര ഭൂവിൽ
പൂക്കളും പുലരിയും കുന്നും
മലകളും ഏകുമീ
കാഴ്ചകൾ കാണുവാനെന്തു ഭംഗി !
കേരം തിങ്ങുമെൻ നാട്
ഈ കുഞ്ഞു പൂമ്പാറ്റകൾ
പാറിപ്പറക്കുമീ പ്രകൃതിതൻ
സൗന്ദര്യം എത്ര രമ്യം
എൻ നേത്രത്തിലാനന്ദം
കള കളം പാടി ഒഴുകും
പുഴകളും അരുവിയും
മന്ദ മാരുതൻ തലോടലേറ്റു
നിൽക്കുമീ വൃക്ഷ ലതാദികളും
മാനവ മനസ്സ് നിറക്കുമീ
കുളിർമാരി പെയ്തിറങ്ങുമീ
ഭൂമി കൺനിറയെ കണ്ടിട്ടും
മതിവരാത്തതെന്തേ?