സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/നേരിടാം കരുതലോടെ .
നേരിടാം കരുതലോടെ
നേരിടാം കരുതലോടെ ..................... ഭൂമിയുടെ സ്പന്ദനമാണ് ജീവൻ. മറ്റ് ഗ്രഹങ്ങളിൽ നിന്നും അതിനെ വേർതിരിക്കുന്നതും അതേ ജീവനാണ്. ആ സ്പന്ദനത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കവചമാണ് - പരിസ്ഥിതി. പരിസ്ഥിതിയുടെ സംരക്ഷകനായ മനുഷ്യന്റെ നിലനിൽപ്പിനു തന്നെഭീഷണിയായിക്കൊണ്ട് ഉടലെടുത്ത ഒരു മാറാരോഗത്തിനു മുന്നിൽ ലോകജനത ഒന്നാകെ മരവിച്ചുനിൽക്കുന്ന ഒരു കാഴ്ചക്ക് ഈ നൂറ്റാണ്ട് സാക്ഷിയായി. "കോവിഡ് -19"എന്ന ലോകത്തെ കാർന്നു തിന്ന വൈറസ്. "മഹാമാരി " യെന്ന് ലോകാ രോഗ്യ സംഘടന പോലും വിലയിരുത്തിയ ആ വൈറസിന് മുന്നിൽ, ചന്ദ്രനിൽ പോലും തന്റെ ആധിപത്യം ഉറപ്പിച്ചുവെന്ന ഹങ്കരിച്ച മനുഷ്യന് വെറും നിസ്സഹായാനയി നോക്കി നിൽക്കാനേ കഴിന്നുള്ളൂ. ഒന്ന് കരയുവാൻ പോലും ആകാതെ പകച്ചു നിന്ന് പോയ നാളുകൾ, സമാധാനം നഷ്ടപ്പെട്ട രാപ്പകലുകൾ, തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായ ദിനങ്ങൾ - അതായിരുന്നു ആ മഹാ മാരി ലോകത്തിന് സമ്മാനി ച്ചത്. വിധിയെന്നോ, ചെയ്തുപോയ പാപങ്ങൾ ക്കുള്ള തിരിച്ചടിയെന്നോ ഒക്കെ ആദ്യം സമാധാനിച്ച ഒരു ജനതക്ക് മാത്രം പിന്നീട് അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞില്ല. നമ്മൾ അനുവദിച്ചാൽ അല്ലാതെ, അവസരം കൊടുത്താലല്ലാതെ ആർക്കും നമ്മെ തോല്പിക്കാൻ കഴിയില്ലയെ ന്ന തിരിച്ചറിവ് അവർക്ക് നൽകിയത് പുതിയൊരു ഉണർവ്വായിരുന്നു. നഗ്ന നേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ആ വൈറസിന് മുന്നിൽ പൊരുതി നിൽക്കാൻ തന്നെ അവർ തീരുമാനി ച്ചു. ആരോഗ്യായപരമാ യ ബോധവൽക്കരണം അവരെ രോഗപ്രതിരോധ നത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു. മറ്റുള്ളവ ശുചി യാക്കുക എന്നതോടൊ പ്പം സ്വയം ശുചിത്വമുള്ളവ രാകുക എന്ന തത്വം അവ ർ ജീവിത പാഠമാക്കി. ഗവണ്മെന്റ് നടപ്പിലാക്കിയ സാമൂഹിക അകലം പാലി ക്കുക (social distancing ) എന്ന തീരുമാനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അവർ തങ്ങളുടെ വീടുകളിലേക്കൊതുങ്ങി. ഒരു സമ്പൂർണ ശുചിത്വ നാടായി ദൈവത്തിന്റെ സ്വന്തം നാട് ഉയർത്തെഴു ന്നേറ്റു. ആ മഹാമാരിയെ തങ്ങൾക്കാവും വിധം അകറ്റി നിർത്തി. ലോക രാജ്യങ്ങൾക്കെല്ലാം അവർ ഉത്തമ മാതൃകയായി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തി ന്റെ സ്വന്തം മക്കലിന്ന് നില നിൽപ്പിന്റെ അവസാന ഘട്ട പോരാട്ടത്തിലാണ്. നൂറ്റാണ്ടുകൾ കണ്ട ഏറ്റവും വലിയ മഹാമാരി യുടെ ബാലപാഠങ്ങൾ സമ്മാനിച്ച ഓർമകളിൽ നിന്ന് അവർ ഇപ്പോൾ അതിജീവനത്തിന്റെ അവസാനപടികളിൽ എത്തി നിൽക്കുകയാണ്. സാന്ത്വനത്തിന്റെ ഒരുപാട് മുഖങ്ങൾ നമുക്ക് കൂട്ടായിട്ടുണ്ട്. ആതുരശു ശ്രൂഷാ രംഗത്തും നിയമ പരിപാലനരംഗത്തും എപ്പോൾ വേണമെങ്കിലും സഹായവുമായെത്തുന്ന ഒരുപാട് പേർ. ഏതു മഹാ വിപത്തിലും തങ്ങൾ ഒറ്റയ് ക്കല്ല എന്നോർമിപ്പിക്കുന്ന നന്മ വറ്റിയിട്ടില്ലാത്ത ഒരു നേതൃത്വമാണ് ഇന്ന് നമ്മെ നയിക്കുന്നത്. അതുകൊ ണ്ട് തന്നെ ഒരു അണുവിനും തകർക്കാൻ കഴിയാത്ത ആത്മവീര്യ ത്തോടെ നാം തിരിച്ചുവരും. തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ