കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉണ്ണിക്കുട്ടന്റെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടന്റെ അവധിക്കാലം

ഉണ്ണിക്കുട്ടന്റെ അവധിക്കാലം


        ഉമ്മറപ്പടിയിൽ കുത്തിയിരുന്ന് ഉണ്ണിക്കുട്ടൻ ഒരോന്നാലോചിച്ച് കൂട്ടുകയാണ്,എന്തൊക്കെ വിചാരിച്ചതാണ് ഈ അവധിക്കാലത്ത്,കളിയും ചിരിയും ഒന്നുമില്ലാത്ത നനഞ പടക്കം പോലെയായിപ്പോയില്ലെ വിഷുവും ഇസ്റ്ററുമൊക്കെ.പുത്തനുടുപ്പുമില്ല കെെനീട്ടവുമില്ല വെടിയുമില്ല പുകയുമില്ല.
        സ്ക്കൂളടച്ചാൽ അച്ഛൻ ഞങ്ങളെക്കൂട്ടി സിനിമ കാണാൻ പോകുമായിരുന്നു.പിന്നെ പാർക്ക്,ബീച്ച്,ഹോട്ടലിൽ നിന്ന് അടിപൊളി ഭക്ഷണം,ഷോപ്പിങ്ങ് ഒരു മേളം തന്നൊയായിരുന്നു,അതുംപോയിക്കിട്ടി .
        അത് മാത്രമോ,അവധിക്കാലത്ത് കൂട്ടുകാരോടുമൊത്ത് പറമ്പത്തുപോയി കളിക്കുമായിരുന്നു,അമ്പലക്കുളങ്ങളിൽ എല്ലാവരുമായി നീന്തിത്തുടിക്കുമായിരുന്നു. മുങ്ങാങ്കുഴിയിട്ടും പട്ടം പറത്തിയുമൊക്കെ രസിച്ചങ്ങനെ...കൊന്നപ്പൂതേടി ഏതൊക്കെ വഴിയിലൂടെ നടക്കുമായിരുന്നു പിന്നെ തോട്ടിൽ ചൂണ്ടയിടാൻ പോകും,അത് വളരെ സന്തോഷമുള്ള കാര്യമാണ് എന്താ ചെയ്യുക ഇതൊക്കെ കുളമായില്ലെ. അവധിക്കാലത്ത് മുത്തശ്ശിയെക്കാണാൻ പോകാനും പറ്റില്ല അവിടുത്തെ അമ്പലത്തിൽ വിഷുവിനാണ് ഉത്സവം അതും നടന്നില്ല .ഈ അവധിക്കാലത്ത് ആരൊക്കെ വീട്ടിൽ വരേണ്ടതാണ് ഞങ്ങൾ എവിടെയൊക്കെ പോകേണ്ടതാണ് എല്ലാം നശിച്ചില്ലേ...
         ഒരു ദീർഘനിശ്വാസം വിട്ട് ഉണ്ണിക്കുട്ടൻ തന്റെ ആലോചനാധാര മുറിച്ചുകൊണ്ട് ഒറ്റയ്ക്ക് പറഞ്ഞു ,ആരോ ഏതോ നാട്ടിൽ നിന്ന് കാടത്തരം കാണിച്ചതിന് ഈ നാട്ടിലുള്ള നമ്മളടക്കം ശിക്ഷയനുഭവിക്കുന്നു.ഈ ഒടുക്കത്തെ ചൂടുകാരണം വീട്ടിനകത്തും ഇരിക്കപ്പൊറുതിയും ഇല്ലാതായിരിക്കുന്നു
         ഉണ്ണിക്കുട്ടൻ ഇങ്ങനെ പിറുപിറുക്കുന്നത്,പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛൻ കേൾക്കുന്നുണ്ടായിരുന്നു എന്താടാ ക‍ുട്ടാ,നീ ഇങ്ങനെ ഒറ്റയ്ക്ക് സംസാരിക്കുന്നത്...
        അവൻ പറഞ്ഞു, അല്ല അച്ഛാ ,ഈ വരുന്ന ഓണവും കൊറോണ കൊണ്ട് പോക‍ുമോ അതോ നമ്മളെയായിരിക്കുമോ കൊണ്ടു പോകുക...?




ഇന്ദീവർ എസ് വിനു
7 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത