ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praseetha joy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാവ്യാധി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാവ്യാധി
<poem>

കൊറോണ എന്ന മഹാവ്യാധി ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊവി‍ഡ് 19, കൊറോണ വൈറസിന്റെ വ്യാപനം . ഈ വൈറസിന്റെ ഉത്ഭവം സമ്പത്തിലും ജനസംഖ്യയിലും മുൻപന്തിയിലുള്ള ചൈന എന്ന രാജ്യത്തെ വുഹാൻ എന്ന പ്രദേശത്തായിരുന്നു. കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയത് ലിവാൻ ലിയാങ് എന്ന ‍ഡോക്ടർ ആയിരുന്നു. നോവൽ കൊറോണ വൈറസ് എന്നായിരുന്നു ഈ വൈറസിന് നിർദേശിക്കപ്പെട്ട പേര്. 2019 ഡിസംബർ 31 നാണ് ചൈനയിൽ ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ആയിരക്കണക്കിനാളുകൾ ഈ വൈറസ് വ്യാപനം മൂലം മരണപ്പെടുകയും രോഗബാധിതരാവുകയും ചെയ്തു. തുടർന്ന് ലോക രാജ്യങ്ങളിലേക്ക് ഈ വൈറസ്ബാധ വളരെ വേഗം പടർന്നു. ഇതു മുലം രാജ്യങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലായിത്തീർന്നു.

    ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. കേരളത്തിലെ 14  ജില്ലകളിലും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടു. കാസർകോഡ് ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതർ. 
  കൊറോണ വൈറസ് മൂലമുണ്ടാകുന്ന കൊവിഡ് 19 എന്ന രോഘത്തിന്റെ വ്യാപനം തടയുന്നതിനായി ലോകമൊട്ടാകെ പ്രധിരോധ നടപടിയും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.  കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പെയ്ൻ ആണ് “BREAK THE CHAIN”. 

നമുക്ക് കൊറോണ വ്യാപിക്കാതിരിക്കാൻ വീട്ടിൽ തന്നെയിരിക്കാം. നമുക്ക് ഒന്നിച്ച് കൊറോണയെ നേരിടാം.

കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകാം. 

പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാം. സാമൂഹിക അകലം പാലിക്കാം

                  ഈ മഹാവ്യാധിയെ നാം തോൽപ്പിക്കുക തന്നെ ചെയ്യും . തീർച്ച!!!!!!!!!
ശ്രീനന്ദ എൻ .ജെ
4 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം