സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കര‍ുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കര‍ുതൽ

നിശ്ചലമാക‍ുമീ ലോകവും
നിന്നൊടുങ്ങി അണയുമീ
നോവുമാത്മാവിൻ കര‍ുത്തുമായ്
ശീതള സ്പർശത്തിൻ മാലാഖമാർ

ജീവന‍‍‍ുകൾ കൊയ്തെടുക്കുന്നീ
മൂർച്ചയേറിയ വാളിൻ
മൂർഛിച്ച ‍മൂർച്ചയകറ്റാനായ്
സുസംഘടിതമാം ഏകമനം
 
വിളക്കേന്തിയ വനിതയുടെ
വിളക്കുമായ് തിരി കോർക്കാം
ഈ അന്ധകാരത്തിൻ മൂർച്ചയെ
മൃദുസ്പർശത്തിൻ വെളിച്ചമേകി മറച്ചിടാം

ന‍ൂറ്റാണ്ടുകളായ‍ുള്ള ചരിത്ര ഗാഥയുടെ
കറുപ്പണിഞ്ഞൊര‍ു ചരിത്രം
ഇനി ത‍ുടരാൻ അനുവദിക്കരുതേ
മാനവരേ ………….

ഹൃദ്യ ലക്ഷ്മി
9 D സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത