നിശ്ചലമാകുമീ ലോകവും
നിന്നൊടുങ്ങി അണയുമീ
നോവുമാത്മാവിൻ കരുത്തുമായ്
ശീതള സ്പർശത്തിൻ മാലാഖമാർ
ജീവനുകൾ കൊയ്തെടുക്കുന്നീ
മൂർച്ചയേറിയ വാളിൻ
മൂർഛിച്ച മൂർച്ചയകറ്റാനായ്
സുസംഘടിതമാം ഏകമനം
വിളക്കേന്തിയ വനിതയുടെ
വിളക്കുമായ് തിരി കോർക്കാം
ഈ അന്ധകാരത്തിൻ മൂർച്ചയെ
മൃദുസ്പർശത്തിൻ വെളിച്ചമേകി മറച്ചിടാം
നൂറ്റാണ്ടുകളായുള്ള ചരിത്ര ഗാഥയുടെ
കറുപ്പണിഞ്ഞൊരു ചരിത്രം
ഇനി തുടരാൻ അനുവദിക്കരുതേ
മാനവരേ ………….