ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/കിളിയെ രക്ഷിച്ച മരം
ഒരു ദിവസം ഒരുകിളികരഞ്‍ഞു കൊണ്ട് മരത്തിനുമുകളിൽ വന്നിരുന്നു.അപ്പോൾ മരം ചോദിച്ചു എന്തിനാകരയുന്നത് . കിളിപറഞ്ഞുെ എന്റെജീവൻ അപകടത്തിലാണ് . എന്നെപിടിക്കാനായി ഒരു പൂച്ച പിന്നാലെ വരുന്നുണ്ട് . അപ്പോൾ മരം പറഞ്ഞു "നീ വിഷമിക്കണ്ട നിന്നെ ഞാൻ രക്ഷിക്കാം എൻെറ ചില്ലകൾക്കിടയിൽ ഒളിച്ചോ".പെട്ടന്ന് തന്നെ പൂച്ച അവിടെ എത്തി. നീ എന്താ അന്വഷിക്കുന്നത് മരം ചോദിച്ചു.പൂച്ച പറഞ്ഞു 'ഞാനൊരു കിളിയെ പിൻതുടർന്ന് വന്നതാണ് ’. "കിളിയൊ, അതിനെ ഒരു കുറുക്കൻ പിടിച്ചു കൊണ്ടു പോയല്ലോ. ‘ മരം പറഞ്ഞു' . അതു കേട്ട് പൂച്ച തിരിച്ചു പോയി.അങ്ങനെ ആ മരം കിളിയുടെ ജീവൻ രക്ഷിച്ചു. നമ്മളാൽ കഴിയുന്ന സഹായം നാം മററുള്ളവർ ക്ക് ചെയ്തു കൊടുക്കണം എന്നതാണ് ഈ കഥയിലെ ഗുണപാഠം.
പൂജാപ്രദീപ്
|
4A ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന് കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |