ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/ പാൽ കുടിക്കാത്ത പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാൽ കുടിക്കാത്ത പൂച്ച <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാൽ കുടിക്കാത്ത പൂച്ച

രാജ്യത്ത് എലികളുടെ ശല്യം ഏറി വന്നു. അവ മനുഷ്യരുടെ കൃഷികൾ എല്ലാം നശിപ്പിക്കാൻ തുടങ്ങി. എലികളുടെ ശല്യം കൊണ്ട് പ്രജകൾ വീർപ്പുമുട്ടി. ചക്രവർത്തി ആകെ വിഷമത്തിലായി.ആ രാജ്യത്ത് പൂച്ചകൾ ആണെങ്കിൽ ഒരെണ്ണം പോലുമില്ല . ഒടുവിൽ ഈ ദു:സ്ഥിതിക്ക് ഒരു പരിഹാരം ചക്രവർത്തി കണ്ടെത്തി.അന്യദേശത്തു നിന്നും ആയിരഠ പൂച്ചകളെ ഇറക്കുമതി ചെയ്യുക. അങ്ങനെ ശൗര്യവും , ശക്തിയുമുള്ള ആയിര൦ പൂച്ചകളെ വരുത്തി. ആയിര൦ പൂച്ചകളെ ഒന്നിച്ച് കൊട്ടാരത്തിൽ താമസിപ്പിക്കാൻ പറ്റുമോ? തന്നെയുമല്ല കൊട്ടാരത്തിൽ മാത്രമല്ലല്ലോ എലിശല്യം . അതിനും രാജാവ് ഒരു വഴി കണ്ടെത്തി. ഓരോ വീട്ടിലും ഓരോ പൂച്ചയെ നോക്കണം . ചക്രവർത്തി കല്പിച്ചു . പൂച്ചയ്ക്ക് പാൽ കൊടുക്കാതെ പറ്റില്ലല്ലോ . ഓരോ വീട്ടുടമസ്ഥനും ഓരോ പശുവിനെയും ചക്രവർത്തി കൊടുത്തു. പശുവിൻെറ ചെലവ് കൊട്ടാരത്തിൽ നിന്നും വഹിച്ചു. അങ്ങനെ നഗരത്തിൽ എലികളുടെ ശല്യഠ കുറഞ്ഞു തുടങ്ങി .............

അനന്തകൃഷ്ണ പി എസ്
9 ബി ശാന്ത എച്ച് എസ് എസ്അവണൂർ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ