കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ രാപകലുകൾ
പ്രതിരോധത്തിന്റെ രാപകലുകൾ
ആധുനിക ജീവിതത്തിൽ മനുഷ്യൻ സൃഷ്ട്ടിച്ച മതിലുകളേയും അതിരുകളേയും ഭേതിച്ചുകൊണ്ടാണ് മുമ്പ് കേരളത്തിൽ പ്രളയമെത്തിയത്. അതിനെ നാം മറികടന്നെങ്കിലും ഇന്നിതാ അതിനേക്കാൾ ഭയാനകമായ ഒരു മഹാമാരി കണ്ണടച്ചുതുറക്കുന്ന നേരത്തിൽ പടർന്നു പിടിക്കുന്നു. ലോകരാജ്യങ്ങളുടെ അതിർത്തികളെയൊന്നാകെ അവഗണിച്ചു അത് ആളിപ്പടരുന്ന. ജാതിയോ മതമോ സ്വത്തോ പദവിയോ ഒന്നും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന കൊറോണ എന്ന മഹാമാരി ഒന്നു തുമ്മാനെടുക്കുന്ന സമയം കൊണ്ട് മനുഷ്യനിൽനിന്നും ഒരു സമൂഹത്തിലേക്കും അത് രാജ്യത്തിലേക്കും രാജ്യത്തിൽനിനിന്നും മറ്റു രാജ്യങ്ങളിലേക്കും പടർന്നു ലോകമാനം ഭീതിയുടെ വിത്ത് വിതക്കുന്നു. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് എത്തിക്കഴിഞ്ഞു. 200 ലേറെ രാജ്യങ്ങൾ 10 ലക്ഷത്തിലേറെ രോഗികൾ 1 ലക്ഷത്തിലേറെ മരണം. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൌൺ ആക്കിയിരിക്കുകയാണ്. ഇന്ന് കരയും കടലും ആകാശവും ഒന്നുമില്ല. കോവിഡിനെ പേടിച്ചു വാതിലടക്കുന്നു. ഇത്തിരിയില്ലാത്ത ഒരു വൈറസിന് മുന്നിൽ ലോകം നിശ്ചലം. മനുഷ്യനെ കീഴടക്കുന്ന മഹാമാരിയെ തടുക്കാൻ ഒരൊറ്റവഴിയെ നമുക്ക് മുന്നിലുള്ളൂ. വീട്ടിലിരിക്കുക, അകലം പാലിക്കുക, കൈകഴുകുക. കോവിഡ്- 19 എന്ന രോഗം ശ്വസന കണങ്ങളിലൂടെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. ഈ രോഗത്തിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. അതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുന്നത് രോഗബാധയെ ഒരുപരിധി വരെ തടയും. പ്രകടമാകുന്ന രോഗ ലക്ഷങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത്. നിലവിൽ മറ്റേതെങ്കിലും രോഗം ഉള്ളവരിലും പ്രായമായവരിലും കോവിഡ് ജീവന് ഭീഷണിയാണ്. വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗം. ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരുമെല്ലാം നിര്ദേശിക്കുന്നതും ഇതു തന്നെ. വൈറസ് അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കില്ലെങ്കിലും പല പ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും. രോഗ പ്രതിരോധത്തിനായി തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറക്കുക, വ്യക്തികളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, അനാവശ്യമായി മുഖത്ത് സപർശിക്കുന്നതു ഒഴിവാക്കുക, സാനിറ്റൈസർ ഉപയോഗിച് കൈകൾ സൂചിയാക്കുക തുടങ്ങിയ കർമങ്ങളാണ് ലോകരൊഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പരിശോധന പ്രവർത്തനങ്ങൾ അമ്പേ പാളിയെങ്കിലും സിങ്കപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ അത് നിയന്ത്രണ വിധേയമായിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച് കേരളം പ്രതിരോധത്തിൽ ഒരുപടി മുന്നിലാണ് കേരളത്തിലെ ആശങ്കാജനകമായ സ്ഥിതിക്ക് അറുതി വന്നുകൊണ്ടിരിക്കുകയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ കൊറോണയെ സംബന്ധിച്ചു് വ്യാജവാർത്തകൾ പ്രചരിക്കുന്നത് പ്രകാശ വേഗത്തിലാണ്. ഇത്തരം ഇത്തരം വ്യാജന്മാരിലും വ്യാജ വാർത്തകളിലും പെടാതെ നമുക്ക് ശാസ്ത്രീയമായി പരിശോധിച്ചു മുന്നേറാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ