ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഹരിതാഭമായ ജീവിതത്തിന് പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതാഭമായ ജീവിതത്തിന് പരിസ്ഥിതി

നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് പരിസ്ഥിതി. ദൈവം നമുക്ക് തന്ന വരദാനമാണത്. പക്ഷേ ആ വരദാനത്തെ നമ്മളിന്ന് അതിക്രമിച്ച് കൊണ്ടിരിക്കുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ നമ്മൾ പരിസ്ഥിതിയെ ദൂർത്തടിച്ചു കൊണ്ടിരിക്കുകയാണ്.ഒരു പക്ഷേ, അതു തന്നെയാവാം ഈ മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഓരോന്നായ് നമ്മൾക്കിടയിലേക്ക് പാഞ്ഞു വരുന്നത്.ഈ കാലഘട്ടത്തിൽ നമ്മളോരുത്തരും ഏറ്റെടുക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് പ്രകൃതിയെ(പരിസ്ഥിതി) സംരക്ഷിക്കുകയെന്നത്. കുട്ടികൾക്ക് അവരുടെ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ അവർക്ക് പഠിപ്പിച്ച് കൊടുക്കേണ്ട ഏറ്റവും വലിയൊരു പാഠം അത് തന്നെയാവണം. കുട്ടികൾക്ക് കിട്ടുന്ന അവധിക്കാലം അവരെ പ്രകൃതിയുമായി, പരിസ്ഥിതിയുമായി ഇടപ്പഴുകാൻ നമ്മൾ അവസരം കൊടുക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിലുപരി കുട്ടികൾക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങൾ അവിടെയുണ്ട്.പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അവർ പഠിക്കട്ടെ.ഹരിതാഭമായനാളേക്ക് അവരിൽ പ്രകൃതി സ്നേഹം വളരെ, പ്രകൃതിയെ പഠിക്കട്ടെ, പരിസ്ഥിതിയെ സംരക്ഷിക്കട്ടെ. അപ്പോൾ ദൈവം തികച്ചു നമുക്ക് ഹരിതാഭമായ ജീവിതം തരും.

ആർദ്ര. സി
8 A ജി എച്ച് എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം