ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ പകർച്ച വ്യാധികളും നിർമ്മാർജ്ജനവും

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകർച്ച വ്യാധികളും നിർമ്മാർജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ച വ്യാധികളും നിർമ്മാർജ്ജനവും

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള അജൈവ ഘടകങ്ങളുമായി  പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തെയും ജൈവവൈവിധ്യം ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നുള്ള പഠനം വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു മനുഷ്യ സമൂഹത്തിനു തന്നെ നില നിൽക്കാൻ  സാധിക്കുകയുള്ളു. പല തരം പകർച്ച വ്യാധികൾ ഇന്ന് ലോകം മുഴുവനും പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും പകർച്ച വ്യാധികൾ കുറവല്ല, പരിസര ശുചിത്വം വളരെ അത്യാവശ്യമാണ്. ശുചിത്വം ആളുകളുടെ ജീവിത സാഹചര്യങ്ങളെയും, പാരമ്പര്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഓരോ വ്യക്തിക്കും, ഓരോ സമൂഹത്തിനും ശുചിത്വം വളരെ ആവശ്യമാണ്. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക്, സമൂഹത്തിൽ നിന്ന് ലോകത്തിലേക്ക് എത്തിക്കേണ്ടത് ശുചിത്വം എന്ന ആശയമാണ്. ഇന്ന് ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ തുടച്ചു നീക്കാൻ താത്കാലിക മുന്കരുതലോ, കുറച്ചു ദിവസത്തെ കൈ കഴുകലോ മതിയാകില്ല. മനുഷ്യൻ ശീലിക്കേണ്ട അടിസ്ഥാന ശുചിത്വങ്ങൾ ജീവിതത്തിലുടനീളം പാലിക്കുന്ന സംസ്കാരം സമൂഹത്തിലാകമാനം വളരണം. രോഗാണുക്കൾക്കല്ല, മനുഷ്യന് വാസയോഗ്യമാകണം നമ്മുടെ പരിസരം, നമ്മുടെ ഭൂമി.

വൈഷ്ണവി ആർ
3 A ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം