എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കരുണയ്ക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുണയ്ക്കുവേണ്ടി | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുണയ്ക്കുവേണ്ടി

ഞങ്ങളുടെ നാഥാ,

നീ വെളിപ്പെടുത്തിയ വാക്കുകൾ
ഞങ്ങൾ കേട്ടനുസരിക്കുന്നു
ഞങ്ങളുടെ തെറ്റുകൾ പൊറുക്കണമേ
നിന്നിലേക്കാണല്ലോ ഞങ്ങൾ തിരിച്ചുവരുന്നത്
ഞങ്ങളുടെ രക്ഷിതാവേ
ഞങ്ങളുടെ പിഴവുകൾ നിമിത്തമോ,
മറവി കാരണമോ, ഞങ്ങളിൽ
വല്ല വീഴ്ചയും
വന്നിട്ടുണ്ടെങ്കിൽ ഞങ്ങളെ
നീ ശിക്ഷിക്കരുതേ
ഞങ്ങളുടെ മുൻഗാമികളുടെ മേൽ
നീ ചുമത്തിയ ഭാരം
ഞങ്ങളുടെ മേൽ ചുമത്തരുതേ
ഞങ്ങളുടെ നാഥാ
ഞങ്ങൾക്കു വഹിക്കാൻ കഴിയാത്തവ
ഞങ്ങളുടെ ചുമലിൽ വെയ്ക്കരുതേ
ഞങ്ങളോടു പൊറുക്കണമേ
നീ മാത്രമാണ് ഞങ്ങളുടെ രക്ഷിതാവ്.

  

കാർത്തിക . കെ . ബി
10 എഫ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത