സന്തോഷമായും സമാധാനമായും
ജീവിച്ചിരുന്നൊരു നാളുകളിൽ
ചൈനയിൽ നിന്നും വന്നൊരു
മാരക രോഗം -കൊറോണ
സ്നേഹിച്ചു നടന്ന ആളുകളെ
തമ്മിൽ അകറ്റിയ രോഗം
ആദ്യം പേടിച്ചുവെങ്കിലും
'അമ്മ പറഞ്ഞു പേടിക്കെട
കൈകൾ നന്നായി കഴുകിടേണം
എന്നെയും കുഞ്ഞനിയൻനേയും
ചേർത്ത് പിടിച്ചേ അച്ഛനും
അമ്മയും കരുതലോടെ
ഇടയ്ക്കിടെ കൈകൾ നന്നായി
കഴുകിച്ചും മുഖം മറച്ചും ഞങൾ
പ്രതിരോധിക്കുന്നു കൊറോണയെ
ജാഗ്രതയോടെ കരുതലോടെ