ഗവ:എൽ പി എസ്സ് അയിരൂർ/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhusayidas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം


       എന്റെ കേരളം
ഉയരുന്നു എവിടെയും മുറവിളി കൾ
ജീവിക്കാനുള്ള കൊതിയോടെ .....
ലോകമേ തറവാട് എന്നോതും നമ്മുടെ
കാതിൽ കേൾക്കുന്നു തേങ്ങലുകൾ
മന്ദസ്മിതത്തോടെ കൂപ്പുകൈ നൽകീടാം
വേണ്ട ഇനി നമ്മൾക്ക ഹസ്തദാനം
കൈകാൽ കഴുകീടാൻ ഉമ്മറക്കോലായിൽ
ഒരു കിണ്ടി നിറയെ വെള്ളവും വെച്ചിടാം
കോവിഡിൻ കാലത്ത് രക്ഷയ്ക്കായ്
പഴയ ശീലങ്ങൾ തിരിച്ചു വന്നു
പ്രളയം വന്നിട്ടും തളരാത്ത ഞങ്ങൾ
കോവിഡിനെതിരായ് പടപൊരുതും
സ്വജീവൻ നോക്കാതെ ജനങ്ങൾ തൻ രക്ഷയ്ക്കായ്
രാവെന്നും പകലെന്നുമില്ലാതെ
കഷ്ടപ്പെടുന്നോരു സോദരരെ
മറക്കില്ലൊരിക്കലും നിങ്ങൾ തൻ സേവനം
ജാതിഭേദമില്ലാ വർണ്ണ ഭേദമില്ലാ
കോവിഡേ നിന്നെ തുരത്തിടുവാൻ
ഒന്നാണ് ഞങ്ങൾ ഒന്നാണ് ഞങ്ങൾ
ഒന്നിച്ച് ഞങ്ങൾ പടപൊരുതും.....
        ആദിത്യാ പ്രസാദ്
        ക്ലാസ്സ് -നാല്

ആദിത്യാ പ്രസാദ്
4 ഗവ:എൽ പി എസ്സ് അയിരൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത