കാലത്തിന്റെ ചുവരെഴുത്തിൽ നാം
തീർത്ത കരുണയുള്ള വാക്കിന്റെ
പൊരുളാണതിജീവനം
എതിരിട്ടു നാം പലവട്ടം എതിരാളി
ചെറുതല്ലെന്നറിഞ്ഞു തന്നെ
പലവഴി ചിതറിത്തെറിക്കാതെ
തോൽക്കുകില്ലെന്നുറക്കെ
കൈകോർത്തു മുഴക്കി ശംഖൊലി
പുഞ്ചിരിയായ് സന്തോഷമായ് വിടർന്നിടട്ടെ
അതിജീവിക്കാം നമുക്കീമാരിയെ
ഒന്നായ് ഒരുമനസ്സായ്
ഇല്ല തളരാനാവില്ല നമുക്ക്
ഒത്തുചേർന്നൊന്നായ് ചൊല്ലിടാം അതിജീവനസ്നേഹ മന്ത്രം .