എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ഈ കാലവും കടന്ന്പോകും

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thirumala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കാലവും കടന്ന് പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലവും കടന്ന് പോകും
ഈ നൂറ്റാണ്ടിലെ മഹാമാരിയായി ലോകരാജ്യങ്ങളിൽ പിടിമുറുക്കിയ കൊറോണ എന്ന ഭീകരൻ ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച് തൻറെ താണ്ഡവം

തുടരുകയാണ്.ചൈനയിലെ വുഹാനിൽ2019 ഡിസംമ്പർ 31-ന് പൊട്ടിപുറപ്പെട്ട ഈ മഹാമാരി ലോകമെങ്ങും കാട്ടു തീ പോലെ പടർന്ന് പിടിച്ചു. ലോകാരോഗ്യ സംഘടന അതിന് കോവിഡ് 19 എന്ന പേര് നൽകിയതോടൊപ്പം മാർച്ച് 11 ന് മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു.

                                                                                 ഇന്ത്യയിൽ ആദ്യമായി എത്തിയത് നമ്മുടെകൊച്ചു കേരളതിതിൽ ആണെന്നത് ഒരു ഞെട്ടലോടെയാണ് ജനം തിരിച്ചറിഞ്ഞത്

ലോക്ഡൗൺ ആയി വീട്ടിലിരിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വ ത്തിൻറെ യും പരിസരശുചിത്വത്തിൻറെയും പഴമയുടെ പാഠങ്ങൾ പൊടിതട്ടിയെടുക്കേണ്ടിയിരിക്കുന്നു. വീടും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം പൊതിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരൻറെയും കടമയാണ്.മനുഷ്യ രാശിയുടെ രക്ഷയ്ക്ക്വേണ്ടി ഒറ്റ ക്കെട്ടായി പട പൊരുതിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങളിൽ നിന്ന് നമുക്ക് കര കയറാൻ സാധിക്കുകയുള്ളൂ.ഇത്തരം പ്രതിസന്ധികൾ നമ്മൾമുമ്പുംനേരിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പുറകിൽ നമ്മുടെസർക്കാരിൻറയും,ഡോക്ടർമാരുടെയും,നഴ്സുമാരുടെയും,പോലീസിൻറയുംകൂട്ടായ പ്രവർത്തനം ഉണ്ടു.

                                                                                        മഹാപ്രളയത്തിൽ ഒന്നിച്ച് നിന്നവരാണ് നാം.നിറവും,മതവും,സ്വത്തും പദവിയും,ഭാഷയും,ദേശവും നോക്കാതെ

മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തടുക്കാൻ നാടിനൊപ്പംചേർന്ന് നമുക്ക് ഒന്നായി മുന്നേറാം. ഈ കാലവും കടന്ന് പോകും

നഫ്ലാ സ്വാലിഹ എസ്സ് എസ്സ്
9 E എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം