സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ


കേരളത്തെ പൂർണമായും വെള്ളത്തിൽ ആഴ്ത്തിയാണ് പ്രളയം വന്നെത്തിയത് നാം അതിൽ നിന്നെല്ലാം കരകയറി പിന്നീട് നിപ്പ എന്ന അക്രമി വന്നെത്തി കേരളത്തെ ആക്രമിക്കാൻ വന്നെത്തിയ ഭീകരന്മാരെയെല്ലാം നാം ഒറ്റക്കെട്ടായ് എതിർത്തു തോൽപിച്ചു ഇതാ വീണ്ടും ആക്രമിക്കാൻ പുതിയ പോരാളി.


നമ്മെ ഏറെ ഭയപ്പെടുത്തുന്ന പോരാളിയുടെ പേരാണ് കൊറോണാ വൈറസ്. ഇതിൻ്റെ ഭീകരതയും ഭവിഷ്യത്തും വളരെ വലുതാണ്. മനുഷ്യർ വളരെ ആശങ്കയോടും ഭയത്തോടും കൂടിയാണ് ഇതിനെ നേരിടുന്നത് . യഥാർത്ഥത്തിൽ ഈ വൈറസ്സിനെ ഭയപ്പെടാതെ നാം അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമായ് മുന്നോട്ടു പോവേണ്ടതാണ്. ഭയത്തിനല്ല ചെറുത്തു നിൽപ്പിനാണ് സ്ഥാനം. കൊറോണ വൈറസ്സിന് പ്രത്യേക മരുന്നോ വാക്സിനോ ഇല്ല. കൃത്യമായ് പറഞ്ഞാൽ ഇതിനേക്കുറിച്ചുള്ള പഠനം നടന്നു കൊണ്ടിരിക്കുകയാണ് മുഹങ്ങളിൽ നിന്ന് മനുഷ്യനിലേക്കും തുടർന്ന് മനുഷ്യനിൽ നിന്ന് മനുഷനിലേക്കു മാണ് ഈ വൈറസ് വ്യാപിക്കുന്നത് സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയുമാണ് ഇത് പകരുന്നത്. ആയതിനാൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായ് ഗവൺമെൻ്റും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായ് പാലിക്കേണ്ടതുണ്ട്.


സാമൂഹ്യ അകലം പാലിക്കുന്നതിലൂടെയും കൈകൾ വൃത്തിയായ് സൂക്ഷിക്കുന്നതിലൂടെയും ഈ കൊടും ഭീകരനായ വൈറസ്സിനെ നമുക്ക് തോൽപ്പിക്കാൻ സാധിക്കും. ഗവൺമെൻ്റുമായ്‌ സഹകരിച്ച് ഒറ്റക്കെട്ടായ് നിന്ന് ഈ മഹാമാരിയെ തോൽപ്പിച്ച് നമുക്ക് പുതിയൊരു കേരളത്തെ കെട്ടിപ്പടുക്കാം.



അൽക്ക.ആർ.ബിജു
9.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം